മാതാപിതാക്കൾക്ക് അവരുടെ മക്കളെ പിരിഞ്ഞ് ഒരു നേരമെങ്കിലും കഴിയാൻ സാധിക്കില്ല. പഠനാവിശ്യങ്ങൾക്കായി മക്കൾ ദൂരെപോയാൽ അച്ഛനമ്മമാർക്ക് ആധിയാണ്. എന്നുമെ്തതുന്ന സമയത്തിനു ശേഷം വീട്ടിലെത്തിയാൽ അവരുടെ ആശങ്ക പറഞ്ഞറിയിക്കാൻ സാധിക്കുന്നതിനും അപ്പുറമാണ്. എന്നാൽ ഇതിനു വിപരീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ നമ്മുടെ ലോകത്തുണ്ട്. അത് തെളിയിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അവധിക്കാലം ആഘോഷിക്കാൻ അച്ഛനും അമ്മയ്ക്കുമൊക്കെ അവരുടെ നാട്ടിലേക്ക് പോയ പത്തു വയസുകാരന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് അവന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞെന്ന് മനസിലായത്.
പിന്നീട് ഒന്നു തിരിച്ച് ചിന്തിക്കുക പോലും ചെയ്യാതെ കുട്ടിയെ അവിടെ തനിച്ചാക്കി മാതാപിതാക്കൾ വിമാനം കയറി അവരുടെ നാട്ടിലേക്ക് പറന്നു. മാത്രമല്ല, അവരുടെ ഒരു ബന്ധുവിനെ വിളിച്ച് കുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകണമെന്ന് പറയുകയും ചെയ്തു. സ്പെയിനിലെ ഒരു വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്താവളത്തിനുള്ളിൽ ഒറ്റയ്ക്കിരിക്കുന്ന കുട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടുകയും തുടർന്ന് കുട്ടിയോട് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. മാതാപിതാക്കൾ അവധിക്കാല ആഘോഷത്തിനായി അവരുടെ നാട്ടിലേക്ക് പോയെന്നും തനിക്ക് പോകാൻ സാധിച്ചില്ലെന്നും കുട്ടി അവരോട് പറഞ്ഞു. സ്പാനിഷ് ഭാഷയിലായിരുന്നു കുട്ടി സംസാരിച്ചിരുന്നത്.
എയർ ട്രാഫിക് കൺട്രോളറായി സ്വയം വിശേഷിപ്പിച്ച ലിലിയൻ എന്ന സ്ത്രീയാണ് ടിക്ക് ടോക്കിലൂടെ ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്.