യാത്രകൾ എപ്പോഴും ഓരോ അനുഭവങ്ങളാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും പുതിയ വ്യക്തികളെ പരിചയപ്പെടാനും വ്യത്യസ്ത രുചികൾ പരീക്ഷിക്കാനുമൊക്കെ യാത്രകൾ നമ്മെ സഹായിക്കും. എന്നാൽ ചിലർക്ക് യാത്ര അത്ര വലിയ നല്ല അനുഭവം ആയിരിക്കില്ല കൊടുക്കുന്നത്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഗാബി മോസ്റ്റമാണ്ട് എന്ന യുവതി താൻ ട്രെയിനിൽ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവം പങ്കുവച്ചതാണ് ഇപ്പോൾ ചർച്ച. യാത്രയ്ക്കിടയിൽ ഒരു അപരിചിതൻ ഗാബിയുടെ ഫോട്ടോ എടുക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ഇക്കാര്യം ഗാബി അയാളോട് ചെന്ന് ചോദിച്ചു. എന്നാൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലന്നും താങ്കളുടെ ഫോട്ടോ എടുത്തില്ലന്നും അയാൾ യുവതിയോട് പറഞ്ഞു.
എന്നാൽ ഗാബിക്ക് ഉറപ്പുണ്ടായിരുന്നു അയാൾ ചിത്രങ്ങൾ എടുത്തിട്ടുണ്ടെന്ന്. ഗാബി തിരികെ സീറ്റിൽ വന്നിരുന്നു. എന്നാൽ അപ്പോഴും അവളുടെ ചുണ്ടുകളും കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു എന്നവൾ കുറിച്ചു.
ഇത് വളരെ ഗുരുതരമായ കാര്യമാണ് എല്ലാവരും ഇത് സീരിയസ് ആയിട്ടെടുക്കണം. നാളെ ചിലപ്പോൾ നിങ്ങൾക്കും ഈ അനുഭവം ഉണ്ടാകാമെന്നും ഗാബി പറഞ്ഞു.