ത​ന്തോ​ട് പ​ഴ​ശി ജ​ലാ​ശ​യ​ത്തി​ൽ ഗ​ണേ​ശ വി​ഗ്ര​ഹം ക​ണ്ടെ​ത്തി; മൂന്നടിപൊക്കമുള്ള വിഗ്രഹം പുറത്തെത്തിച്ചത് 5 പേർ ചേർന്ന്


ഇ​രി​ട്ടി: ത​ന്തോ​ട് ചോം​കു​ന്ന് ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ബ​ലി​ത​ർ​പ്പ​ണം ന​ട​ക്കു​ന്ന പ​ഴ​ശി ജ​ലാ​ശ​യ​ത്തി​ൽ ഗ​ണേ​ശ വി​ഗ്ര​ഹം ക​ണ്ടെ​ത്തി. ലോ​ഹ നി​ർ​മി​ത​മാ​യ വി​ഗ്ര​ഹം മൂ​ന്ന​ടി​യി​ലേ​റെ ഉ​യ​ര​മു​ണ്ട് .

ഇ​രി​ട്ടി പ്രി​ൻ​സി​പ്പ​ൽ എ​സ് ഐ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് ഉ​ച്ച​ക്ക് 1. 30 യോ​ടെ വി​ഗ്ര​ഹം സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ൽ വി​ഗ്ര​ഹം ക​ണ്ടെ​ത്തു​ന്ന​ത്.

മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്ന വി​ഗ്ര​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​നു മു​ക​ളി​ലു​ള്ള ഭാ​ഗ​വും പ്ര​ഭാ​വ​ല​യ​വും മാ​ത്ര​മാ​ണ് പു​റ​ത്തു കാ​ണാ​നാ​യ​ത്.

സം​ശ​യം തോ​ന്നി ചി​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ടു​ത്തു ചെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ലോ​ഹ നി​ർ​മി​ത​മാ​ണ് വി​ഗ്ര​ഹം എ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്.

തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സ് വി​ഗ്ര​ഹം സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. അ​ഞ്ചോ​ളം പേ​ർ ചേ​ർ​ന്നാ​ണ് വെ​ള്ള​ത്തി​ൽ നി​ന്നും വി​ഗ്ര​ഹം ക​ര​യി​ലെ​ത്തി​ച്ച​ത്.

സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​ഗ്ര​ഹം പ​ഞ്ച​ലോ​ഹ നി​ർ​മി​ത​മാ​ണോ അ​ല്ലെ​ങ്കി​ൽ മ​റ്റു​വ​ല്ല ലോ​ഹ​വു​മാ​ണോ എ​ന്ന് തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്.

സ​മീ​പ​ത്തെ സ്റ്റേ​ഷ​നു​ക​ളി​ൽ വി​ഗ്ര​ഹം കാ​ണാ​താ​യ സം​ഭ​വം ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രു​ന്ന​താ​യും വി​ഗ്ര​ഹം ഇ​വി​ടെ എ​ങ്ങ​നെ എ​ത്തി​യെ​ന്ന​തും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു

Related posts

Leave a Comment