ലണ്ടനിൽ ബോൺഹാംസ് സംഘടിപ്പിച്ച ലേലത്തിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാത്മാ ഗാന്ധിയുടെ അപൂർവമായ എണ്ണച്ചായ ഛായാചിത്രമാണ് ലേലത്തിൽ വിറ്റഴിച്ചത്. അതിന്റെ വില കേട്ടാൽ ഞെട്ടിപ്പോകും.
1.7 കോടി രൂപയ്ക്ക് ആണ് ചിത്രം ലേലത്തിൽ പോയത്. ബ്രിട്ടീഷ് കലാകാരിയായ ക്ലെയർ ലിംഗ്ടന് ആണ് ഇത് വരച്ചിരിക്കുന്നത്. ഛായാ ചിത്രം വരയ്ക്കുന്നതിനു വേണ്ടി ഈ ചിത്രകാരിയുടെ മുൻപിലാകും ഗാന്ധിജി ആദ്യം ഇരുന്ന് കൊടുത്തതെന്നാണ് കരുതുന്നത്.
1931-ൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കുന്ന സമയത്താണ് ഈ ചിത്രം ബ്രിട്ടീഷ് അമേരിക്കൻ കലാകാരിയായ ക്ലെയർ ലൈറ്റൺ വരയ്ക്കുന്നത്. ദിവസങ്ങളോളം അദ്ദേഹത്തെ സന്ദര്‍ശിച്ചാണ് ക്ലെയർ ലൈറ്റൺ ഈ ചിത്രം വരച്ചത്.
ലേലത്തിൽ വച്ചപ്പോൾ 50,000-70,000 പൗണ്ടാണ് ഛായാചിത്രത്തിന് പ്രതീക്ഷിച്ചത്. എന്നാൽ അതിന്റെ മൂന്നിരട്ടിയാണ് ലഭിച്ചത്. 1989-ലാണ് ചിത്രകാരി ക്ലെയർ ലിംഗ്ടന് മരണപ്പെട്ടത്. അതുവരെ ഈ ചിത്രം സൂക്ഷിച്ചത് അവരായിരുന്നു. അവരുടെ മരണശേഷം ഈ ചിത്രം അവരുടെ കുടുംബത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു.