നടി ഗായത്രി അരുൺ ജിമ്മിൽ കാര്‍ഡിയോ ചെയ്തുതുടങ്ങിയതാണ്. പക്ഷേ,അവസാനിച്ചതു ഡാന്‍സിൽ. കാര്‍ഡിയോ എക്സർ സൈസ് ചെയ്യുന്നതിനിടയില്‍ സുഹൃത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഗായത്രി സമൂഹമാധ്യങ്ങളില്‍ പങ്കുവച്ചു. വെട്ടം സിനിമയിലെ ‘മക്കസായി മക്കസായി…’ എന്ന ഗാനത്തിനാണ് ഇരുവരും ചേര്‍ന്നു ചുവടുവയ്ക്കുന്നത്.
കാര്‍ഡിയോ ചെയ്തു തുടങ്ങിയതാണ് പക്ഷേ, അവസാനിച്ചതു ഡാന്സിലാണ് എന്ന അടിക്കുറിപ്പോടെയാണു താരം വീഡിയോ പങ്കുവച്ചത്. മറ്റൊരു വീഡിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്തതാണെന്നും ഗായത്രി വ്യക്തമാക്കി. പെര്‍ഫെക്ട് ടൈമിംഗ് ആണ് ഡാന്സിനെന്നാണ് ആരാധകര്‍ കുറിക്കുന്നത്.
നിരവധി പേർ ഗായത്രിയുടെ നൃത്തച്ചുവടുകൾക്കു ലൈക്കും കമന്റുമായെത്തുന്നുണ്ട്. സിനിമ, സീരിയല്‍ അഭിനയത്തിനൊപ്പം പ്രോഗ്രാം അവതരണവും പുസ്തകമെഴുത്തുമെല്ലാം ഒരുമിച്ചു കൊണ്ടുപോകുന്ന താരമാണു ഗായത്രി അരുണ്‍. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. സ്വന്തമായി ബിസിനസും ചെയ്യുന്നുണ്ട്.
(വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക