ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നു ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ.
യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ബെർലിനിൽ എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ജർമൻ മന്ത്രിയുടെ പരാമർശം. 26 സാധാരണക്കാരെ കൂട്ടക്കെലചെയ്ത പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച അദ്ദേഹം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിലവിലെ ധാരണ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. സംഘർഷങ്ങൾ ഉഭയകക്ഷിപരമായി പരിഹരിക്കുന്നതിന് സുസ്ഥിരമായ ചർച്ചയ്ക്ക് ആഹ്വാനവും ചെയ്തു.