ഗോഹട്ടിയിൽ ലീഡെടുത്ത് ദക്ഷിണാഫ്രിക്ക; ഇന്ത്യ 201ന് പുറത്ത്, ഫോളോഓണ്‍ ചെയ്യിക്കാതെ ബാവുമ

ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489നെതിരേ ഇന്ത്യ 201 റൺസിനു പുറത്തായി. അതേസമയം, ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിപ്പിക്കാതെ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിന് ഇറങ്ങാൻ തീരുമാനിച്ചു.

58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം), ഋഷഭ് പന്ത് (ഏഴ്), നിതീഷ് കുമാർ റെഡ്ഡി (10), രവീന്ദ്ര ജഡേജ (ആറ്), ജസ്പ്രീത് ബുംറ (അഞ്ച്) എന്നിവർക്ക് കാര്യമായ സംഭാവന നല്കാനായില്ല. മുഹമ്മദ് സിറാജ് (രണ്ട്) പുറത്താവാതെ നിന്നു.

അതേസമയം, അവസാന വിക്കറ്റുകളിൽ അതിഗംഭീര ചെറുത്തുനില്പ് നടത്തിയ വാഷിംഗ്ടൺ സുന്ദറും (48) കുൽദീപ് യാദവുമാണ് (19) ഇന്ത്യയെ 200 കടത്തിയത്. ഇരുവരും ചേർന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 48 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ യാന്‍സനാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ വിറപ്പിച്ചത്. സിമോണ്‍ ഹാര്‍മർ മൂന്നു വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.

Related posts

Leave a Comment