കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,255 രൂപയും പവന് 74,040 രൂപയുമായി.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 7,590 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,915 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 3,810 രൂപയുമാണ് ഇന്നത്തെ വിപണി വില.
ഇന്നലെ സ്വര്‍ണവില ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു.