കൊച്ചി: റിക്കാര്‍ഡ് ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,210 രൂപയും പവന് 89,680 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,964 ഡോളറിലേക്ക് താഴ്ന്നു. രൂപയുടെ വിനിമയ നിരക്ക് 88.77 ആണ്.ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4058 – 60 ഡോളര്‍ വരെ പോയിരുന്നു.
പശ്ചിമേഷ്യയില്‍ സമാധാന കരാര്‍ ആയതോടെ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളില്‍ അയവ് വന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില ഇടിഞ്ഞത്. സ്വര്‍ണവിലയില്‍ ഉണ്ടായിട്ടുള്ള ഇടിവ് ദീപാവലി, വിവാഹ പര്‍ച്ചേസുകള്‍ക്ക് ആശ്വാസമേകുന്നതാണ്.