ദാണ്ടേ വീണ്ടും വഴിതെറ്റിച്ച്..!‌ ഗൂ​ഗി​ള്‍ മാ​പ്പി​ട്ട് യാ​ത്ര, ചെ​ന്നു​പെ​ട്ട​ത് കാ​ട്ടാ​ന​യു​ടെ മു​മ്പി​ല്‍! കരുനാഗപ്പള്ളിയിലെ അ​ച്ഛ​നും മ​ക​ൾക്കും സംഭവിച്ചത്..?


കോ​ന്നി: ഗൂ​ഗി​ള്‍ മാ​പ്പി​ട്ട് കാ​ന​ന​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​മ്പി​ല​ക​പ്പെ​ട്ട അ​ച്ഛ​നും മ​ക​ളും ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.

ക​രു​നാ​ഗ​പ്പ​ള്ളി ലാ​ലാ​ജി ജം​ഗ്ഷ​നി​ല്‍ ചെ​ന്നി​ര​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ന​വാ​സ്(52), മ​ക​ള്‍ നെ​ഹി​ല(16) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ കോ​ന്നി – ക​ല്ലേ​ലി – അ​ച്ച​ന്‍​കോ​വി​ല്‍ പാ​ത​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​മ്പി​ല്‍​പെ​ട്ട​ത്.

അ​ച്ച​ന്‍​കോ​വി​ല്‍ സ്‌​കൂ​ളി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു നെ​ഹി​ല. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍​ക്ക് വ​ഴി നി​ശ്ച​യ​മി​ല്ലാ​യി​രു​ന്നു.

ഗൂ​ഗി​ളി​ല്‍ പ​ര​തി​യ​പ്പോ​ള്‍ ദൈ​ര്‍​ഘ്യം കു​റ​ഞ്ഞ പാ​ത​യെ​ന്ന നി​ല​യി​ലാ​ണ് കോ​ന്നി – അ​ച്ച​ന്‍​കോ​വി​ല്‍ പാ​ത ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

ഈ ​റൂ​ട്ടി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് പാ​ത​യി​ലേ​ക്ക് ക​യ​റി​യ​തെ​ങ്കി​ലും അ​പ​ക​ട സാ​ധ്യ​ത ആ​രും ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് ന​വാ​സും മ​ക​ളും പ​റ​യു​ന്നു. പാ​ത​യി​ല്‍ 12 കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ട​പ്പോ​ഴാ​ണ് സം​ഭ​വം,

സം​ഭ​വം ഇ​ങ്ങ​നെ: അ​ച്ച​ന്‍​കോ​വി​ല്‍ സ്‌​കൂ​ളി​ലേ​ക്കു പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് അ​ച്ഛ​നൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് നെ​ഹി​ല പ​റ​യു​ന്നു.

ഗൂ​ഗി​ള്‍ മാ​പ്പു​നോ​ക്കി കോ​ന്നി- അ​ച്ച​ന്‍​കോ​വി​ല്‍ റോ​ഡി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ച്ച​ത്. വ​ന​പാ​ത​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​നു മു​ന്നി​ല​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ​വ​ള​വ് തി​രി​ഞ്ഞെ​ത്തി​യ​പ്പോ​ള്‍ വ​ന​ത്തി​ല്‍​നി​ന്ന് കാ​ട്ടാ​ന​ക​ള്‍ പെ​ട്ടെ​ന്ന് റോ​ഡി​ലേ​ക്ക് എ​ത്തി.

ബൈ​ക്ക് നി​ര്‍​ത്തു​മ്പോ​ഴേ​ക്കും ആ​ന ബൈ​ക്കി​ല്‍ ത​ട്ടി​യി​രു​ന്നു.​ അ​തോ​ടെ ന​വാ​സ് ബൈ​ക്കി​ന​ടി​യി​ലേ​ക്ക് വീ​ണു. താ​ന്‍ ഓ​ടി പി​ന്നി​ലേ​ക്ക് മാ​റി. കാ​ല്‍ ബൈ​ക്കി​ന​ടി​യി​ല്‍ കു​ടു​ങ്ങി​യ​തി​നാ​ല്‍ വാ​പ്പ​യ്ക്ക് ഓ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല.​

പാ​ഞ്ഞ​ടു​ത്ത ആ​ന ബൈ​ക്ക് കു​ത്തി​നി​ര​ക്കി. ബൈ​ക്കി​ന​ടി​യി​ല്‍​പെ​ട്ട ന​വാ​സി​നെ ആ​ക്ര​മി​ക്കു​ക​യും ഹെ​ല്‍​മ​റ്റ് ത​ട്ടി​ത്തെേ​റി​പ്പി​ക്കു​ക​യും ചെ​യ്തു.​

ത​ങ്ങ​ളു​ടെ മു​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ സി​ബി ശ​ങ്കു എ​ന്ന​യാ​ള്‍ വാ​ഹ​നം നി​ര്‍​ത്തി അ​ല​റി വി​ളി​ച്ചു. ഇ​തോ​ടെ ആ​ശ്വാ​സ​മാ​യി.

ആ​ന സി​ബി​ക്കു നേ​രെ തി​രി​ഞ്ഞ​തും താ​ന്‍ ബൈ​ക്ക് നി​ര​ക്കി​മാ​റ്റി വാ​പ്പ​യെ​ എ​ഴു​ന്നേ​ല്‍​പി​ച്ച​താ​യി നെ​ഹി​ല പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ മ​റ്റൊ​രാ​ന​യും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു.

പ​രി​ക്കേ​റ്റ വാ​പ്പ​യെ സി​ബി​യു​ടെ ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ത്തി മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം കൊ​ണ്ടു​പോ​യ​ശേ​ഷം അ​ച്ച​ന്‍​കോ​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് വി​വ​രം അ​റി​യി​ച്ചു.

അ​വി​ടെ നി​ന്ന് വാ​ഹ​ന​ത്തി​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി. പി​ന്നീ​ട് പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

‌കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് അ​ച്ഛ​നും മ​ക​ളും ര​ക്ഷ​പെ​ട്ട​ത് ഭാ​ഗ്യം​കൊ​ണ്ടാ​ണ​ന്ന് അ​പ​ക​ട​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യ സി​ബി പ​റ​യു​ന്നു. അ​ച്ച​ന്‍​കോ​വി​ലി​ന് 20 കി​ലോ​മീ​റ്റ​ര്‍ ദൂരെയാണു സം​ഭ​വം.

Related posts

Leave a Comment