ഗൂഗിൾ മാപ്പ് വീണ്ടും വഴിതെറ്റിച്ചു. യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്തുനിന്നും പുന്നമട ഭാഗത്തേക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. ഇന്നലെ രാത്രി 8.45 ഓടുകൂടിയാണ് സംഭവം.
എംസി റോഡിൽനിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേക്ക് സഞ്ചരിച്ച ജീപ്പാണ് കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദേശം നൽകിയത്. ഗുഗിൾ നിർദേശത്തെത്തുടർന്ന് വഴിയറിയാത്ത ഇടറോഡിലൂടെ സഞ്ചരിച്ചാണ് തോട്ടിൽ വീണത്. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് റോണി പുന്നമട ഭാഗത്തേക്കു പോയത്. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു.