എഎംഎംഎ (AMMA) എന്ന് പറയുന്നത് ഒരു തെറിയല്ല. തെറ്റായ ഒരു വാക്കുമല്ല. സംഘടനയുടെ പേരാണതെന്ന് ഹരീഷ് പേരടി. അത് കൂട്ടി വിളിക്കേണ്ടവര്‍ക്ക് അങ്ങനെ വിളിക്കാം. അല്ലാതെയും വിളിക്കാം. കൂട്ടത്തിലില്ലാത്തവര്‍ക്ക് കൂട്ടാതെ വിളിക്കാമല്ലോ? ഞാന്‍ ആ കൂട്ടത്തിലില്ല.
വിയോജിപ്പുള്ളതുകൊണ്ടാണല്ലോ ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന പാര്‍ട്ടിയെ സിപിഐഎം എന്നാണ് പറയാറ്. അങ്ങനെ പറഞ്ഞാല്‍ ഗോവിന്ദന് മാഷ് ആരോടും ദേഷ്യപ്പെടില്ല, പിണറായി സഖാവ് ആരോടും ദേഷ്യപ്പെടാറില്ല.
മലയാളത്തിൽ അങ്ങനെ രാഷ്ട്രീയത്തിൽ ശോഭിക്കുമെന്ന് ആരെയും തോന്നിയിട്ടില്ല. മലയാളത്തിൽ ഗണേഷേട്ടനാണ് ഒരാൾ. അദ്ദേഹം പാരമ്പര്യമായി കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽനിന്ന് വന്നയാളാണ്. അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്ത ആളാണ്.
അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്ന് പറയാൻ കഴിയില്ല. അത് കഴിഞ്ഞ് വന്നവരൊക്കെ പടം കുറഞ്ഞ സ്ഥിതിക്ക് ഇനി രാഷ്ട്രീയത്തിൽ കേറാം എന്ന് കരുതിയാണെന്ന് എനിക്ക് തോന്നുന്നു. അവരുടെ പേരൊന്നും ഞാൻ എടുത്ത് പറയുന്നില്ല. കൃത്യമായ നിലപാട് തോന്നിയത് തമിഴ് സിനിമയിലെ വിജയ്യുടെ ആണ് എന്ന് ഹരീഷ് പേരടി പറഞ്ഞു.