അരുംകൊലയ്ക്ക് പിന്നില്‍ സാത്താന്‍പൂജ! ദേവാലയങ്ങളിലും, മക്കള്‍ പഠിച്ചിരുന്ന സ്‌കൂളിലുമടക്കം ജോളി സജീവമായിരുന്നത് സാത്താന്‍പൂജ മറയ്ക്കാനുള്ള മൂടുപടം; സാത്താന്‍ പൂജയുടെ മലബാര്‍ മേഖലയുടെ കമാന്‍ഡര്‍ കോഴിക്കോട്ടെ ഒരു ഡോക്ടര്‍

കോ​ഴി​ക്കോ​ട്: പി​ഞ്ചു​കു​ഞ്ഞി​നെ‍​യ​ട​ക്കം ആ​റു നി​ഷ്ഠൂ​ര കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​പ​ര​ന്പ​ര കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​ക്ക് സാ​ത്താ​ൻ പൂ​ജ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സൂ​ച​ന. കൂ​ട​ത്താ​യി-​പു​ലി​ക്ക​യം മേ​ഖ​ല​യി​ൽ​നി​ന്ന് ല​ഭി​ച്ച ചി​ല വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​തേ​ക്കു​റി​ച്ച് ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ സാ​ത്താ​ൻ​പൂ​ജ (ബ്ളാ​ക്ക് മാ​സ്) ടീം ​കാ​ല​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ചില ഡോ​ക്ട​ർ​മാ​രും വ​ൻ ബി​സി​ന​സു​കാ​രു​മ​ട​ങ്ങു​ന്ന സംഘമാണ് ഇതിന്‍റെ പിന്നിലെന്നാണ് സൂചന. ജോ​ളി​യു​ടെ നാ​ടാ​യ ഇ​ടു​ക്കി​യി​ലും സാ​ത്താ​ൻ​പൂ​ജ​ക്കാ​ർ​ക്ക് വേ​രു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ദേ​വാ​ല​യ​ങ്ങ​ളി​ലും, മ​ക്ക​ൾ പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ലു​മ​ട​ക്കം ജോ​ളി സ​ജീ​വ​മാ​യി​രു​ന്ന​ത് സാ​ത്താ​ൻ​പൂ​ജ മ​റ​യ്ക്കാ​നു​ള്ള മൂ​ടു​പ​ട​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.

എ​ൻ​ഐ​ടി പ്രഫ​സ​റെ​ന്ന വ്യാ​ജേ​ന എ​ന്നും വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തു​പോ​യി​രു​ന്ന​ത് സാ​ത്താ​ൻ​പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സാ​ത്താ​ൻ​പൂ​ജ ഗ്രൂ​പ്പി​ലു​ള്ള ചി​ല​രു​മാ​യി ജോ​ളി ഇ​ട​പ​ഴ​കി​യ​തി​ന്‍റെ വി​ശ​ദാ​ശം​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യി അ​റി​യു​ന്നു.

സാ​ത്താ​നെ പ്ര​സാ​ദി​പ്പി​ച്ചാ​ൽ സ​ന്പ​ത്ത് വ​ർ​ധി​ക്കു​മെ​ന്നാ​ണ് സാ​ത്താ​ൻ​പൂ​ജ​ക്കാ​രു​ടെ വി​ശ്വാ​സം. സാ​ത്താ​നെ പ്ര​സാ​ദി​പ്പി​ക്കാ​ൻ ക്രി​സ്തീ​യ​വി​ശ്വാ​സ​ത്തി​ന്‍റെ കാ​ത​ലാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന​യെ​ന്ന ഓ​സ്തി​യെ അ​വ​ഹേ​ളി​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി ആ​ഭി​ചാ​ര​ക​ർ​മ​ങ്ങ​ൾ ഇ​വ​ർ ന​ട​ത്തു​ന്ന​താ​യി നേ​ര​ത്തെ ഇ​ന്‍റ​ലിജൻ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കു​രു​തി അ​ഥ​വാ അ​റും​കൊ​ല അ​വ​രു​ടെ ആ​ഭി​ചാ​ര​ക​ർ​മ്മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്.

കൂ​ടു​ത​ലാ​യും പെ​ൺ​കു​ട്ടി​ക​ളെ കു​രു​തി​കൊ​ടു​ക്കാ​റു​ണ്ടെ​ന്ന് സാ​ത്താ​ൻ​പൂ​ജ സം​ബ​ന്ധി​ച്ച വെ​ബ്സൈ​റ്റു​ക​ളി​ലു​ണ്ട്. ജോ​ളി ര​ണ്ടാം ഭ​ർ​ത്താ​വിന്‍റെ കുഞ്ഞ് ആ​ൽ​ഫൈ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തും ഏ​താ​നും പെ​ൺ​കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.

കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ല്ലിലെ ഗ​വ. ഗ​സ്റ്റ് ഹൗ​സി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ക്ള​ബാ​ണ് സാ​ത്താ​ൻ​ പൂ​ജ​ക്കാ​രു​ടെ കോ​ഴി​ക്കോ​ട്ടെ സ​ങ്കേ​തം. മി​ക്ക ജി​ല്ല​ക​ളി​ലും ഇ​തി​ന്‍റെ ശാ​ഖ​ക​ളു​ണ്ട്. അം​ഗ​ങ്ങ​ൾ​ക്കു​മാ​ത്ര​മെ ക്ല​ബി​ൽ പ്ര​വേ​ശ​നം ന​ൽ​കു. പു​റ​മെ​നി​ന്നു​ള്ള ആ​രേ​യും ആ ​ഭാ​ഗ​ത്തേ​ക്ക് അ​ടു​പ്പി​ക്കാ​റി​ല്ല. വെ​ള്ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ സാ​ത്താ​ൻ​പൂ​ജ ന​ട​ക്കു​ക.

മു​ൻ​പ് ഇ​തേ​ക്കു​റി​ച്ച് സം​സ്ഥാ​ന-​ജി​ല്ലാ ര​ഹ​സ്യാ​ന്വേ​ക്ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി ചി​ല വ​സ്തു​ത​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ ഡോ​ക്ട​ർ​മാ​രും, ഉ​ന്ന​ത ബി​സി​ന​സു​കാ​രും, പ്ലാന്‍റ​ർ​മാ​രു​മാ​യ​തി​നാ​ൽ തു​ട​ര​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ല്ല. കോ​ഴി​ക്കോ​ട്ടെ ഒ​രു ഡോ​ക്ട​റാ​ണ് മ​ല​ബാ​ർ മേ​ഖ​ല​യു​ടെ ക​മാ​ൻ​ഡ​ർ. ഇ​ദ്ദേ​ഹം പ്ര​ത്യേ​ക യൂ​നി​ഫോം അ​ണി​ഞ്ഞു​നി​ൽ​ക്കു​ന്ന ചി​ത്രം നേ​ര​ത്തെ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.

സ്വ​ന്ത​ക്കാ​രെ​ന്ന വ്യാ​ജേ​ന ദേ​വാ​ല​യ​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടി ഓ​സ്തി ത​ട്ടി​യെ​ടു​ക്കാ​റു​ണ്ടെ​ന്നും ഇ​ന്‍റ​ലി​ജ​ൻ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.​എ​ൻ​ഐ​ടി ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ച് സാ​ത്താ​ൻ​പൂ​ജ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ചി​ല സൂ​ച​ന​ക​ളു​ണ്ട്. ജോ​ളി എ​ൻ​ഐ​ടി കേ​ന്ദ്രീ​ക​രി​ച്ച​ത് ഇ​തി​നാ​ണോ എ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ഉ​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ളി​പ്പെ​ടു​ത്തി.

Related posts