കുടിലിൽ നിന്നും കൊട്ടാരം തീർത്ത മിടുക്കിയാണ് യൂട്യൂബർ ഇച്ചാപ്പിയെന്ന ശ്രീലക്ഷ്മി. വേറിട്ട സംസാര രീതി കൊണ്ടും കഥ പറച്ചിലുകൾ കൊണ്ടും ആളുകളുടെ മനസ് കീഴടക്കിയ കൊച്ചു മിടുക്കിയാണ് ഇച്ചാപ്പി.
യൂട്യൂബ് വരുമാനമുപയോഗിച്ച് ഇച്ചാപ്പി താമസിച്ചിരുന്ന കുഞ്ഞ് കുടിലിൽ നിന്നും ഇന്ന് അടച്ചുറപ്പുള്ളൊരു വീടാണ് ഉണ്ടാക്കിയിരിക്കുന്നത്. തന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ ഓരോ കണികയും ഇച്ചാപ്പി തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ താൻ കല്യാണം കഴിക്കാൻ പോവുകയാണെന്ന സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് ഇച്ചാപ്പി. ഡിജിറ്റൽ ക്രിയേറ്ററായ സൗരവ് ആണ് ഇച്ചാപ്പിയുടെ വരൻ. കഴിഞ്ഞ ദിവസം പെണ്ണുകാണൽ വീഡിയോ ഇച്ചാപ്പി പങ്കുവച്ചു.
എപ്പഴോ ഇരുൾ മൂടിയ ജീവിത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം അതെന്നെ ഇരുട്ടിൽ നിന്നും മോചിപ്പിച്ചു എന്നാണ് സൗരവിനെക്കുറിച്ച് ഇച്ചാപ്പി പറഞ്ഞത്.
ഇച്ചാപ്പിയുടെ കുറിപ്പ്..
ഇന്ന് ഞാൻ നിങ്ങൾക്ക് മുൻപിൽ ഒരാളെ പരിചപ്പെടുത്താൻ പോവുകയാണ്. എപ്പഴോ ഇരുൾ മൂടിയ എന്റെ ജീവിത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം. അതെന്നെ ഇരുട്ടിൽ നിന്നും മോചിപ്പിച്ചു. എന്റെ സ്വപ്നങ്ങളിലേക്ക് വീണ്ടും പറന്നുയരുവാനായി എനിക്ക് കരുത്തുറ്റ ചിറകുകൾ നൽകി✨ഞാൻ കണ്ട കിനാക്കളൊക്കെ യാഥാർഥ്യമാക്കാൻ എന്നോട് കൂടെ നിന്നു.
എനിക്കത് ഞാൻ ആഗ്രഹിച്ചതിനേക്കാൾ സ്നേഹവും സംരക്ഷണവും നൽകി✨അതെനിക്ക് നൽകുന്ന അളവുറ്റ സ്നേഹവും കരുതലും കാണുമ്പോൾ ഇത്രയും മനോഹരമായ ഹൃദയമുള്ള മനുഷ്യരുണ്ടോ…?
അല്ലെങ്കിൽ അതൊരു മനുഷ്യൻ തന്നെയാണോയെന്ന് ഞാൻ വിസ്മയിച്ചു. അതേ… അത് മനുഷ്യൻ തന്നെയാണ്…നന്മ നിറഞ്ഞതും കളങ്കമില്ലാത്തതുമായ ഒരു ഹൃദയത്തിനുടമ ഇന്ന് ആ ഒരാൾ ഈ ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്… അതാണ് എന്റെ അപ്പു ഇനി അങ്ങോട്ട് ഞങ്ങൾ ഒരുമിച്ചായിരിക്കും. അപ്പു മാത്രമല്ല, എനിക്ക് ഒരു അമ്മയേം പപ്പയേം കൂടി കിട്ടി. ഒരു കുഞ്ഞനിയനേം.. നിങ്ങളുടെ സ്നേഹവും പ്രാർഥനയും ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ സ്വന്തം ഇച്ചാപ്പി.