പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 20 ദിവസത്തോളം ബലാത്സംഗം ചെയ്ത 21 കാരൻ അറസ്റ്റിൽ.
മജ്ഹൗലി ഗ്രാമത്തിലെ താമസക്കാരനായ കുന്ദൻ കുമാർ പാസ്വാൻ, ബൻസ്ഡിഹ് റോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ നിന്ന് 13 വയസ്സുള്ള പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.
പാസ്വാൻ തന്നെ ഡൽഹിയിൽവച്ച് 20 ദിവസത്തോളം ബലാത്സംഗം ചെയ്തതെന്ന് പോലീസിനോട് പെൺകുട്ടി പറഞ്ഞതായി എസ്എച്ച്ഒ രാജ് കപൂർ സിംഗ് പറഞ്ഞു.
പെൺകുട്ടിയെ കാണാതായതിന് ശേഷം അവളുടെ അമ്മ പോലീസിൽ പരാതി നൽകി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊഴിയെത്തുടർന്ന്, ഐപിസി സെക്ഷൻ 376 (3) (പതിനാറ് വയസ്സിന് താഴെയുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുക), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വകുപ്പുകൾ എന്നിവ എഫ്ഐആറിൽ ചേർത്തതായി എസ്എച്ച്ഒ പറഞ്ഞു.

