കോഴിക്കോട്: വയനാട്ടില്‍ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ.തൊള്ളായിരം കണ്ടിയിലെ 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന മരത്തടികള്‍ കൊണ്ടുനിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റ് തകന്നുവീണാണ് നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ (24) മരിച്ചത്.
അവളുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ ജെസീല പറഞ്ഞു. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോയെന്നും എന്തുകൊണ്ടാണ് തന്റെ മകള്‍ക്ക് മാത്രം അപകടം സംഭവിച്ചുതെ ന്നും ജെസീല ചോദിക്കുന്നു. അപകടത്തിന്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം.
മകളുടെ കൂടെ പോയ ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. അവര്‍ ആരൊക്കെയാണെന്ന് അറിയില്ല. സുരക്ഷിമല്ലാത്ത ഹട്ട് താമസിക്കാന്‍ കൊടുക്കാന്‍ പാടില്ലല്ലോ -ജെസീല പറയുന്നു.യാത്ര പോയശേഷം മകൾ മൂന്ന് തവണ സംസാരിച്ചിരുന്നതായി ജെസീല അറിയിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു.
പിന്നീട് വിളിച്ചപ്പോള്‍ റേഞ്ച് കിട്ടിയിരുന്നില്ല. വീഡിയോ കോളിലും സംസാരിച്ചിരുന്നു. എത്ര പേരാണ് കൂടെയെന്ന് പറഞ്ഞില്ല. അവര്‍ ആരൊക്കെയാണെന്നും അറിയില്ല.രാത്രി എന്താണ് സംഭവിച്ചതെന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണ മെന്നും ഉത്തരവാദികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ജെസീല ആവശ്യപ്പെട്ടു.