ഹാ​രി കെ​യ്‌​ന്‍റെ ന​ല്ല​കാ​ലം

മ്യൂ​ണി​ക്: ജ​ര്‍​മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ള്‍ 2024-25 സീ​സ​ണ്‍ ടോ​പ് സ്‌​കോ​റ​ര്‍ പ​ട്ടം എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ ഇം​ഗ്ലീ​ഷ് ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്‌​ന്. സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഹൊ​ഫെ​ന്‍​ഹൈ​മി​നെ​തി​രേ ബ​യേ​ണ്‍ മ്യൂ​ണി​ക് 4-0നു ​ജ​യി​ച്ച​പ്പോ​ള്‍ അ​വ​സാ​ന ഗോ​ള്‍ ഹാ​രി കെ​യ്‌​ന്‍റെ വ​ക​യാ​യി​രു​ന്നു.

2024-25 ബു​ണ്ട​സ് ലി​ഗ സീ​സ​ണി​ല്‍ ഹാ​രി കെ​യ്‌​ന്‍റെ ഗോ​ള്‍ സ​മ്പാ​ദ്യം 26, എ​ട്ട് ഗോ​ളി​ന് അ​സി​സ്റ്റും ന​ട​ത്തി. ബു​ണ്ട​സ് ലി​ഗ കി​രീ​ടം നേ​ര​ത്തേ ത​ന്നെ സ്വ​ന്ത​മാ​ക്കി​യ ബ​യേ​ണ്‍ മ്യൂ​ണി​ക്, സീ​സ​ണ്‍ ജ​യ​ത്തോ​ടെ അ​വ​സാ​നി​പ്പി​ച്ചു. ഹാ​രി കെ​യ്‌​ന്‍റെ ഫു​ട്‌​ബോ​ള്‍ ക​രി​യ​റി​ലെ ആ​ദ്യ ട്രോ​ഫി​യാ​ണ് 2024-25 സീ​സ​ണ്‍ ബു​ണ്ട​സ് ലി​ഗ.

ബു​ണ്ട​സ് ലി​ഗ​യി​ല്‍ എ​ത്തി​യ​ശേ​ഷ​മു​ള്ള ആ​ദ്യ ര​ണ്ട് സീ​സ​ണി​ലും ടോ​പ് സ്‌​കോ​റ​റാ​കു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​നാ​ണ് മു​പ്പ​ത്തൊ​ന്നു​കാ​ര​നാ​യ ഹാ​രി കെ​യ്ന്‍. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 36 ഗോ​ളും എ​ട്ട് അ​സി​സ്റ്റും ഹാ​രി കെ​യ്‌​നു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment