തിരുവനന്തപുരം: മലപ്പുറത്ത് ദേശീയപാത പൊളിഞ്ഞതില്‍ ഉത്തരവാദിത്വം ആര്‍ക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വ്യാപക ക്രമക്കേടാണ് ദേശീയപാതാ നിര്‍മാണത്തില്‍ നടക്കുന്നതെന്ന് സതീശന് വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ തൊട്ടുതലേന്നാണ് ദേശീയപാത ഇടിഞ്ഞുവീണത്.എന്‍എച്ച്എഐയും സര്‍ക്കാരും തമ്മില്‍ ഏകോപനം ഇല്ല.
ഫ്ലക്സ് വച്ചവര്‍ ആരും ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല. തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍മാണജോലികള്‍ തീര്‍ത്ത് സര്‍ക്കാരിന്റെ ക്രെഡിറ്റിലാണ് ഹൈവേ പണിതതെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും സതീശന് പറഞ്ഞു.
തിങ്കളാഴ്ചയാണ് കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണത്. അപകടത്തിൽ മൂന്നു കാറുകൾ തകർന്നിരുന്നു.