‘ക​ണ്ണ് തി​രു​മ്മാ​നും പാ​ടി​ല്ലേ’? ക​ര​ഞ്ഞെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി വൈ​ഭ​വ്

മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​ലെ (ഐ​​​​പി​​​​എ​​​​ൽ) അ​​​​ര​​​​ങ്ങേ​​​​റ്റ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ല​​​​ക്നോ സൂ​​​​പ്പ​​​​ർ ജ​​​​യ​​​​ന്‍റ്സി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പു​​​​റ​​​​ത്താ​​​​യ​​​​പ്പോ​​​​ൾ ക​​​​ര​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​ണു ക​​​​ളം​​​​വി​​​​ട്ട​​​​തെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം ത​​​​ള്ളി രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സി​​​​ന്‍റെ പ​​​​തി​​​​നാ​​​​ലു​​​​കാ​​​​ര​​​​ൻ വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശി.

പ​​​​ഞ്ചാ​​​​ബ് കി​​​​ങ്സി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​നു​​​​ശേ​​​​ഷം പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ യു​​​​വ​​​​താ​​​​രം മു​​​​ഷീ​​​​ർ ഖാ​​​​നു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് എ​​​​ന്താ​​​​ണ് സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്ന് വൈ​​​​ഭ​​​​വ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

പു​​​​റ​​​​ത്താ​​​​യ​​​​പ്പോ​​​​ൾ ക​​​​ര​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നും, വെ​​​​ളി​​​​ച്ച​​​​മ​​​​ടി​​​​ച്ച് ക​​​​ണ്ണു​​​​വേ​​​​ദ​​​​നി​​​​ച്ച​​​​പ്പോ​​​​ൾ തി​​​​രു​​​​മ്മു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് ചെ​​​​യ്ത​​​​തെ​​​​ന്നും വൈ​​​​ഭ​​​​വ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. “എ​​​​ന്‍റെ ക​​​​ണ്ണി​​​​ന് ന​​​​ല്ല വേ​​​​ദ​​​​ന​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഒൗ​​​​ട്ടാ​​​​യ സ​​​​മ​​​​യ​​​​ത്ത് ഞാ​​​​ൻ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ വ​​​​ലി​​​​യ സ്ക്രീ​​​​നി​​​​ലേ​​​​ക്കു നോ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ വെ​​​​ളി​​​​ച്ചം ക​​​​ണ്ണി​​​​ല​​​​ടി​​​​ച്ചു. അ​​​​തോ​​​​ടെ ഞാ​​​​ൻ ക​​​​ണ്ണു തി​​​​രു​​​​മ്മി​​​​യ​​​​താ​​​​ണ് ക​​​​ര​​​​ഞ്ഞ​​​​താ​​​​യി പ്ര​​​​ച​​​​രി​​​​ച്ച​​​​ത്’’- വൈ​​​​ഭ​​​​വ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് പ​​​​ങ്കു​​​​വ​​​​ച്ച വീ​​​​ഡി​​​​യോ​​​​യി​​​​ലാ​​​​ണ് അ​​​​ര​​​​ങ്ങേ​​​​റ്റ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പു​​​​റ​​​​ത്താ​​​​യ​​​​പ്പോ​​​​ൾ ക​​​​ര​​​​ഞ്ഞു​​​​വെ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ വൈ​​​​ഭ​​​​വ് ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ​​​​ത്.

Related posts

Leave a Comment