നിസാര കാര്യങ്ങള്‍ക്ക് തളരുകയും വിഷമിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. പക്ഷേ അത് നിമിഷങ്ങള്‍ മാത്രമേ നില്ക്കുകയുളളൂ. പിന്നെ അതില്‍ നിന്ന് വേഗത്തില്‍ തിരിച്ച് വരും. താനൊരു ഫൈറ്ററാണ്, പോരാളിയാണ്. കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആ ഒരു സെക്കന്‍ഡ് താന്‍ തളര്‍ന്ന് പോയി.
എന്റെ ജീവിതം ഇവിടെ തീര്‍ന്നല്ലോ, ഇനി എന്താണ് ചെയ്യുക. പിന്നെ താന്‍ ആലോചിച്ചു, പൊരുതുക തന്നെ. താന്‍ മമ്മൂട്ടിയെ വിളിച്ച് പറഞ്ഞു, അദ്ദേഹം പറഞ്ഞു, നമ്മളൊക്കെ ഇവിടെ 200 കൊല്ലം ജീവിക്കാന്‍ വന്നവരല്ലേ, നീ ഫൈറ്റ് ചെയ്യെടാ എന്ന്.
അപ്പോള്‍ താനും വിചാരിച്ചു, നമ്മള് തളര്‍ന്നാല്‍ പോയി. പരിചയമില്ലാത്ത ഒരുപാട് പേര് എന്നെ വഴിയില്‍ വച്ച് കാണുമ്പോള്‍ പറയും, സാറിന്റെ ആരോഗ്യം പൂര്‍ണമായി തിരിച്ച് കിട്ടട്ടെ എന്നോ അല്ലെങ്കില്‍ രാജുവേട്ടന് തിരിച്ച് വരും എന്നൊക്കെ.
അതൊക്കെ എനിക്ക് ഒരു പ്രചോദനം ആയിരുന്നു. ഇപ്പോള്‍ അയ്യോ കാന്‍സര്‍ വന്നല്ലോ, എല്ലാം തീര്‍ന്നല്ലോ എന്നൊരു വിചാരം ഇല്ല. ഇനിയും ഫൈറ്റ് ചെയ്യും, ഇനിയും അഭിനയിക്കും, പടങ്ങള്‍ നിര്‍മിക്കും. ആ ഒരു തീരുമാനത്തിലാണ് മുന്നോട്ട് പോകുന്നത് എന്ന് മണിയൻപിള്ള രാജു.