എല്ലാത്തിനും ചാറ്റ്ജിപിടിയുടെ സഹായം തേടുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. ക്രെഡിറ്റ് കാർഡിലെ കടം തിരിച്ചയയ്ക്കാൻ ചാറ്റ്ജിപിടി എങ്ങനെ സഹായിച്ചെന്ന് പറയുകയാണ് 35കാരി. കണ്ടന്റ് ക്രിയേറ്ററായ ജെന്നിഫർ അലൻ ആണ് ചാറ്റ് ജിപിടി തന്നെ സഹായിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ചാറ്റ്ജിപിടിയുടെ സഹായത്തോടെ വെറും 30 ദിവസത്തിനുള്ളിലാണ് അവൾ അത് അടച്ച് തീർത്തതെന്നാണ് ജെന്നിഫർ പറയുന്നത്. വരവ് അറിഞ്ഞ് ചിലവാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധി ഇല്ലാതെ പോയതിനാലാണ് തനിക്ക് ഇത്രമേൽ കടം വന്നതെന്ന് യുവതി പറയുന്നു. വരുമാനം ഉണ്ടായിട്ടും എങ്ങനെയാണ് അതറിഞ്ഞ് ചിലവാക്കേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു.
ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ കട്ട് ചെയ്യുന്നത് മുതൽ, ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിൽ സാധനങ്ങൾ വിൽക്കുന്നത് പോലെ പല കാര്യങ്ങളിലും ചാറ്റ്ജിപിടി തനിക്ക് നിർദ്ദേശം നൽകിയെന്നും അവർ വ്യക്തമാക്കി. തന്റെ ഉപയോഗിക്കാൻ മറന്നുപോയ ബാങ്ക് അക്കൗണ്ടുകളുടെ കാര്യം പോലും ചാറ്റ് ജിപിടി ആണ് ഓർമിച്ചതെന്നും യുവതി വ്യക്തമാക്കി.