കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന “മിറാഷ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റു പ്രമുഖ താരങ്ങൾ.
ഡിജിറ്റൽ ഇല്യൂഷൻ വീഡിയോയ്ക്കു താഴെ ‘കാണുന്നതെല്ലാം വിശ്വസിക്കരുത്, എല്ലാം മിറാഷാണ്’ എന്ന കമന്റുമായി ആദ്യമെത്തിയത് ഹക്കീം ഷാജഹാനാണ്.‘ആഹാ എന്നിട്ട്’ എന്ന കമന്റുമായി പിന്നാലെ ഹന്ന എത്തി. ‘ഹോ, പണ്ഡിതൻ ആണെന്നു തോന്നുന്നു’ എന്നാണ് അതിനുതാഴെ അപർണയുടെ കമന്റ്. ‘മിറാഷ് കഴിഞ്ഞതിൽ പിന്നെ ഇങ്ങനെയാണെന്നാ കേട്ടത്’ എന്ന രസികൻ കമന്റുമായി ഉടൻ ആസിഫ് അലിയുമെത്തി.
ഇ ഫോർ എക്സ്പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ.മെഹ്ത, ജതിൻ എം.സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണു ചിത്രം നിർമിക്കുന്നത്. ഏറെ ചർച്ചയായ കൂമൻ എന്ന ചിത്രത്തിനുശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമാണു മിറാഷ്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ. തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്.
എഡിറ്റര്: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസോയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിന്റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ.
മേക്കപ്പ്: അമൽ ചന്ദ്രൻ, വിഎഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ. പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, ഗാനരചന വിനായക് ശശികുമാർ, ഡിഐ ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്.
- പിആർഒ ആതിര ദിൽജിത്ത്