തലയോലപ്പറമ്പ്: കോട്ടയം മെഡി. കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണു മരിച്ച ഡി.ബിന്ദുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി ബിന്ദു ജോലി ചെയ്തിരുന്ന ടെക്സ്റ്റൈൽസ് ഉടമ എത്തി.
തലയോലപ്പറമ്പിലെ ശിവാസ് ടെക്സ്റ്റൈൽസ് ഉടമ ആനന്ദാക്ഷനാണ് ഇന്നലെ രാവിലെ വീട്ടിലെത്തി ഒരു ലക്ഷം രൂപ കൈമാറിയത്. പുറമെ മാസംതോറും 5000 രൂപ ബിന്ദുവിന്റെ മാതാവിന് നൽകുമെന്നും ആനന്ദാക്ഷൻ പറഞ്ഞു.