സംസ്ഥാനത്ത് മുന്‍ നാട്ടുരാജാക്കന്മാര്ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള പെന്ഷന് വാങ്ങുന്നത് 817 പേര്. 2025 മാര്‍ച്ച് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഒരുകാലത്ത് കേരളം ഭരിച്ചിരുന്ന നാട്ടുരാജാക്കന്മാര്ക്കായി പ്രതിമാസം 3,000 രൂപ വീതമാണ് സര്‍ക്കാര്‍ പെന്ഷന് നല്‍കുന്നത്. ഇതുപ്രകാരം മാസം 24.51 ലക്ഷം രൂപയും വര്‍ഷം 2.94 കോടി രൂപയുമാണ് മുന്‍ നാട്ടുരാജാക്കന്മാര്ക്കും കുടുംബങ്ങള്‍ക്കുമുള്ള പെന്ഷന് ഇനത്തിലേക്കായി നീക്കിവച്ചിരിക്കുന്നത്.
1949 ജൂലൈ ഒന്നുമുതല്‍ തിരുവതാംകൂര്‍-കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനത്തിന് മുമ്പുതന്നെ രാജകുടുംബങ്ങളില്നിന്നു സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയ സ്വത്തുവകകള്‍ക്കു പകരമായി ഈ കുടുംബങ്ങള്‍ക്കു പെന്ഷന് നല്കിവന്നിരുന്നു. ഇത്തരത്തില്‍ പെന്ഷന് കൈപ്പറ്റി വന്ന കുടുംബങ്ങള്‍ക്കാണ് ഫാമിലി ആന്‍ഡ് പൊളിറ്റിക്കല്‍ പെന്ഷന് നല്‍കുന്നത്.
1957ലെ പെന്ഷന് പേമെന്റ് ഓര്‍ഡര്‍ പ്രകാരമാണ് ഫാമിലി ആന്‍ഡ് പൊളിറ്റിക്കല്‍ പെന്ഷന് പണമായി നല്കിത്തുടങ്ങിയത്. തുടക്കത്തില്‍ പ്രതിമാസം 7.80 രൂപയായിരുന്നു. 3,000 രൂപയായി ഉയര്‍ത്തിയത് 2011 ലാണ്. 2011 ജനുവരി ഒന്നുമുതല്‍ ഇതിന് മുന്‍കാല പ്രാബല്യവുമുണ്ട്. ഇതുപ്രകാരം 2017 ഒക്ടോബര്‍ 29 വരെ നല്‍കാനുണ്ടായിരുന്ന 13.47 കോടി രൂപ കൊടുത്തുതീര്‍ത്തു.
വാര്‍ഷിക മസ്റ്ററിംഗ് നടക്കാത്ത 74 പേരുടെ പെന്ഷന് താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്ന് വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകളില്‍ വ്യക്തമാക്കുന്നു. പെന്ഷന് അപേക്ഷകള്‍ ജില്ല കളക്ടര്‍മാര്‍ വിശദമായി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണു പെന്ഷന് നല്‍കുന്നത്.
സീമ മോഹൻലാൽ