ന്യൂഡല്‍ഹി: കാന്റീൻ ജീവനകാരനു നേരെ ശിവസേന എംഎല്‍എയുടെ മർദ്ദനം. ബുള്‍ധാന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്വാദാണ് എംഎല്‍എ കാന്റീനിലെ ജീവനക്കാരനെ മര്‍ദ്ദിച്ചത്. പരിപ്പിന് സ്വാദില്ലായെന്നും ദുര്‍ഗന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സഞ്ജയ്ക്ക് നേരേ വിമർശനം ഉയർന്നു. എന്നാൽ താൻ ചെയ്ത പ്രവർത്തിയിൽ കുറ്റബോധമില്ലന്നും രണ്ട് തവണ താക്കീത് നല്‍കിയിട്ടും ഭക്ഷണം മോശമായി തന്നെയാണ് നല്‍കിയത്. പല തവണ ഭക്ഷണത്തില്‍ മുടി കണ്ടിട്ടുമുണ്ട്. അതുകൊണ്ടാണ് മർദിച്ചതെന്ന് എംഎല്‍എ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നാക്ക് വെട്ടുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കാമെന്ന് സഞ്ജയ് ഗെയ്ക്ക്വാദ് പ്രഖ്യാപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു.