ഭക്ഷണ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. എനിക്കു ഭക്ഷണം വളരെ ഇഷ്ടമാണ്. ഭക്ഷണത്തെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ കഴിയില്ല. ഞാൻ ഭക്ഷണത്തിനായി ജീവിക്കുന്നു. ഉറക്കമുണരുന്നതുതന്നെ ഭക്ഷണത്തിനായാണ്. പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ഉച്ചഭക്ഷണത്തെക്കുറിച്ചും ഉച്ചഭക്ഷണം കഴിക്കുമ്പോൾ അത്താഴത്തെക്കുറിച്ചും ചിന്തിക്കും.
ഒരു പുതിയ നഗരത്തിലെത്തുമ്പോൾ അവിടെ ഏറ്റവും മികച്ച ഭക്ഷണശാലകൾ കണ്ടെത്തുക എന്നതാണ് എന്റെ ഹോബി. എറ്റവും പ്രിയപ്പെട്ടതു തീർച്ചയായും ഇന്ത്യൻ ഭക്ഷണമാണ്. സാധാരണയായി മുട്ട, ഓംലെറ്റ്, ടോസ്റ്റ്, അവോക്കാഡോ ടോസ്റ്റ് എന്നിവ കഴിക്കാറുണ്ട്.
എന്നാൽ ഇഡലി, ദോശ, അല്ലെങ്കിൽ പോഹ… അളവിൽ കൂടുതൽ കഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വേറെതന്നെയാണ്. രാവിലെ പറാത്തകൾ കഴിക്കാനാണ് ഏറ്റവും താത്പര്യം. ഉച്ചഭക്ഷണം വീട്ടിൽ നിന്നുതന്നെ കഴിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ഇന്ത്യയിലായിരിക്കുമ്പോൾ വീട്ടുഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ എന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.