തിരുവല്ല: ആടുജീവിതം സിനിമ ദേശീയ അവാർഡ് നിർണയത്തിൽ നിന്നു തിരസ്കരിക്കപ്പെട്ടപ്പോൾ ഇതിനെതിരേ അഭിപ്രായം പറയേണ്ടത് ഒരു ഫിലിം മേക്കർ അല്ല മറിച്ച് സമൂഹമാണെന്ന് പ്രശസ്ത സംവിധായകൻ ബ്ലസി.ഇതിനെതിരേ താൻ വീണ്ടും വീണ്ടും അഭിപ്രായം പറയുമ്പോൾ അത് ചെറുതാകുന്നതുപോലെയാണ്.
ലഭിക്കാതെ പോയ ഒരു കാര്യത്തിനു വേണ്ടി അപലപിക്കുന്നത് ശരിയല്ല. എന്നാൽ ജൂറി ചെയർമാൻ പരമാർശിച്ചത് ഈ സിനിമയിൽ ചില സാങ്കേതിക പിഴവുകൾ മൂലമാണ് പരിഗണിക്കാതെ പോയതെന്നാണ്.
ഇന്ത്യൻ മനോരമയിൽ ജൂറി ചെയർമാൻ അശുതോഷ് ഗോവാരിക്കർ ഈ സിനിമ കണ്ടതിനു ശേഷം തന്നെ നേരിട്ട് കണ്ട് സിനിമയെക്കുറിച്ച് വളരെയധികം താല്പര്യപൂർവ്വം സംസാരിക്കുകയും ലോറൻസ് ഓഫ് അറേബ്യ യ്ക്ക് ശേഷം ഇത്രയും നല്ലൊരു സിനിമ താൻ കണ്ടിട്ടില്ലെന്ന് പറയുകയുണ്ടായി. എന്നാൽ ജൂറി ചെയർമാൻ ആയപ്പോൾ ഇദ്ദേഹത്തിന് എന്തുപറ്റി എന്ന് അറിയില്ല.
ഇത് എന്റെ മാത്രം വിഷയമല്ല സമൂഹം ചർച്ച ചെയ്യേണ്ടതാണെന്നും ചിലർ ഇത്തരം നിലപാടുകൾ എടുക്കുന്നത് നാളെ മറ്റുള്ളവർക്കും പ്രയാസങ്ങൾ നേരിടേണ്ടിവരും.
ലോകമെമ്പാടുമുള്ള ആളുകൾ ആടുജീവിതം സിനിമ കണ്ടിട്ടുണ്ട് സമൂഹം വിലയിരുത്തട്ടെ എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളതെന്നും ബ്ലസി പറഞ്ഞു.