ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പുകൾ വിപണിയിൽ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആറ് ചിപ്പ് പ്ലാന്റുകളാണ് വരാനിരിക്കുന്നത്. അവയിൽ നാലെണ്ണം ഉടൻ യാഥാർഥ്യമാകും. ഈ വർഷാവസാനത്തോടെ ഇന്ത്യയിൽ നിർമിച്ച ചിപ്പുകൾ ലഭ്യമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ തദ്ദേശീയ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സർഗാത്മകത ആയാലും സാമൂഹികമാധ്യമങ്ങൾ ആയാലും സ്വന്തമായി പ്ലാറ്റ്ഫോം വികസിപ്പിക്കാൻ രാജ്യത്തെ യുവത മുന്നോട്ടുവരണമെന്ന് അഭ്യർഥിച്ച അദ്ദേഹം എന്തിനാണ് മറ്റുള്ളവരെ ആശ്രയിക്കുന്നതെന്നും ഇന്ത്യയുടെ സമ്പത്ത് മറ്റു രാജ്യങ്ങളിലേക്ക് ഒഴുക്കുന്നതെന്തിനാണെന്നും ചോദിച്ചു.