വാഷിംഗ്ടൺ: ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സാഹചര്യങ്ങൾ എല്ലാ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
രണ്ട് ഏഷ്യൻ അയൽക്കാർ തമ്മിലുള്ള ആണവസംഘർഷം ഒഴിവാക്കാൻ സഹായിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ആവർത്തിക്കുകയും ചെയ്തു റൂബിയോ. ‘വെടിനിർത്തലിന്റെ ഒരു സങ്കീർണത അതു നിലനിർത്തുക എന്നതാണ്. അതു വളരെ ബുദ്ധിമുട്ടാണ്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്’ റൂബിയോ പറഞ്ഞു.
യുക്രെയ്നിൽ വെടിനിർത്തൽ കരാർ വേഗത്തിൽ തകർന്നേക്കാം. യുഎസ് ലക്ഷ്യമിടുന്നത് സമാധാനക്കരാറാണ്. ഭാവിയിലും യുദ്ധമുണ്ടാകില്ല എന്ന സമാധാനക്കരാറാണെന്നും റൂബിയോ കൂട്ടിച്ചേർത്തു.