എരുമേലി: സംസ്ഥാന കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ എരുമേലിക്കാരിയായ നാലാം ക്ലാസ് വിദ്യാർഥിനി നായിഫാഹ് ഫാത്തിമ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സ്വർണം കരസ്ഥമാക്കി. ഒക്ടോബറിൽ ഹൈദരബാദിൽ നടക്കുന്ന കിക്ക് ബോക്സിംഗ് നാഷണല്‍ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നായിഫാഹ് നേടി.
എറണാകുളം ഭവൻസ് വിദ്യാമന്ദിറിൽ നാലാം ക്ലാസിലെ വിദ്യാർഥിനിയാണ് നായിഫാഹ് ഫാത്തിമ. നൗഫൽ എം. തമീം – സിയാനാ ഷുക്കൂർ ദമ്പതികളുടെ മകളാണ് നായിഫാഹ് ഫാത്തിമ.
മാതാപിതാക്കളുടെ ജോലിയുടെ സൗകര്യത്തിനായി എറണാകുളത്തേക്ക് താമസം മാറിയതാണ് കുടുംബം. ഇടപ്പള്ളി ടോളിൽ പ്രവർത്തിക്കുന്ന യാസീൻ കരാട്ടെ ആൻഡ് ഫിറ്റ്നസ് അക്കാഡമിയിലാണ് കരാട്ടെ, മിക്സഡ് മാർഷ്യൽ ആർട്സ് പഠിക്കുന്നത്.