പൂ​ച്ച സാ​ർ കോ​ള​ടി​ച്ച​ല്ലോ നി​ന​ക്ക്… പ്രി​യ​പ്പെ​ട്ട പൂ​ച്ച​ക​ൾ​ക്കാ​യി മെ​ട്രോ സ്റ്റേ​ഷ​ൻ നി​ർ​മ്മി​ച്ച് ചൈ​നീ​സ് യൂ​ട്യൂ​ബ​ർ; വൈ​റ​ലാ​യി വീ​ഡി​യോ

പൂ​ച്ച​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ മെ​ട്രോ സ​ബ്‌​വേ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ചൈ​നീ​സ് യൂ​ട്യൂ​ബ​റാ​യ സിം​ഗ് ഷി​ലി​യാ​ണ് ത​ന്‍റെ പൂ​ച്ച​ക​ൾ​ക്കാ​യി ഒ​രു മി​നി​യേ​ച്ച​ർ മെ​ട്രോ സ്റ്റേ​ഷ​നും സ​ബ്‌​വേ​യും നി​ർ​മി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ അ​ദ്ദേ​ഹം ത​ന്‍റെ സിം​ഗ്സ് വേ​ൾ​ഡ് എ​ന്ന യൂ​ട്യ​ബ് ചാ​ന​ലി​ൽ പ​ങ്കു​വ​ച്ചു.

മെ​ട്രോ ട്രെ​യി​നി​ൽ സ​ന്തോ​ഷ​ത്തോ​ടെ പൂ​ച്ച​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​തും കൗ​തു​ക​ത്തോ​ടെ അ​വ​യൊ​ക്കെ നോ​ക്കി ന​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. മൂ​ന്ന് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ഈ ​വീ​ഡി​യോ ക​ണ്ട​ത്. ഈ ​വീ​ഡി​യോ​യ്ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഇ​രു​കൈ​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

മ​നു​ഷ്യ​രേ​ക്കാ​ൾ മി​ക​ച്ച പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം പൂ​ച്ച​ക​ൾ​ക്ക് ല​ഭി​ക്കു​ന്നെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട​വ​ർ ക​മ​ന്‍റ് ചെ​യ്ത​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വു​ക​ൾ​ക്ക് ത​ക്ക​മാ​യ അം​ഗീ​കാ​രം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

 

 

Related posts

Leave a Comment