താമരശേരിയിൽ വ​ന്‍ മ​യ​ക്കു​മ​രു​ന്നുവേ​ട്ട, പി​ടി​ച്ചെ​ടു​ത്ത​ത് 55 ഗ്രാം ​എം​ഡി​എം​എ; പി​ന്നി​ല്‍ വ​ൻസം​ഘ​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. സം​സ്ഥ​ന​ത്തു​ട​നീ​ളം മ​യ​ക്കു​മ​രു​ന്നു​വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​താ​മ​ര​ശ്ശേ​രി അ​മ്പാ​യ​ത്തോ​ട് അ​ൽ ഷാ​ജ് (29), സു​ഹൃ​ത്തും കൂ​ട്ടാ​ളി​യു​മാ​യ താ​മ​ര​ശേ​രി ചു​ട​ല​മു​ക്ക് അ​രേ​റ്റും ചാ​ലി​ൽ ബാ​സി​ത് (30) എ​ന്നി​വ​രെ​യാ​ണ് 55 ഗ്രാം ​എം​ഡി എം ​എ സ​ഹി​തം പോ​ലീ​സ് ഇ​ന്ന​ലെ രാ​ത്രി താ​മ​ര​ശ്ശേ​രി പു​തി​യ പു​തി​യ സ്റ്റാ​ന്‍​ഡി​ന് സ​മീ​പം വ​ച്ച് പി​ടി​കൂ​ടി​യ​ത്.​

മ​ല​യോ​ര​ത്തു​ള്‍​പ്പെ​ടെ സ​മീ​പ​കാ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന വ​ര്‍​ധി​ച്ച​തി​ന് കാ​ര​ണം ഇ​വ​രു​ടെ സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

യു​വ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​വ​രു​ടെ സം​ഘ​ത്തി​ലു​ണ്ട്. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ല​ഹ​രി വേ​ട്ട​യാ​ണി​ത്.​ഇ​വ​രെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും മം​ഗ​ലാ​പു​ര​ത്തു​നി​ന്നും വ​ലി​യ തോ​തി​ല്‍ എം​ഡി​എം​എ ഇ​വ​ര്‍ സ​മീ​പ​കാ​ല​ത്താ​യി കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്ത​ല്‍

Related posts

Leave a Comment