ഇങ്ങനെ കിടന്നുറങ്ങാതെ വല്ല പണിയ്ക്കും പോടേ… കാലില്‍ ആരോ തലോടിയതറിഞ്ഞ് ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് കൂറ്റന്‍ കരടിയെ;വീഡിയോ കാണാം…

നീന്തല്‍കുളത്തിനരികെ പകലുറക്കലായിരിക്കുമ്പോഴാണ് മസാച്ചുസെറ്റ് സ്വദേശി മാത്യൂ ബെറ്റെയുടെ കാലില്‍ ആരോ തഴുകിയത്. ആ മൃദുവായ തലോടലേറ്റ് ഉറക്കമെഴുന്നേറ്റ മാത്യു കണ്‍മുമ്പില്‍ കണ്ടത് ഒരു കൂറ്റന്‍ കരടിയെയായിരുന്നു.

മാറ്റിന്റെ വീടിന്റെ തുറന്നിട്ടട്ട ഗേറ്റിലൂടെ അകത്തു കടന്നതാണ് കക്ഷി. ഇയാളുടെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഗേറ്റിനുള്ളിലൂടെ അകത്ത് കടന്ന കരടി ആദ്യം നീന്തല്‍കുളത്തിനരികിലെത്തി അതില്‍ നിന്ന് വെള്ളം കുടിക്കുന്നുണ്ട്.

പിന്നീടാണ് ഉറങ്ങുന്ന മാറ്റിനെ കരടി കണ്ടത്. അടുത്തെത്തി കാലിലേക്ക് മുഖമുരസി. പിന്നീട് മുന്‍കാലുകളുയര്‍ത്തി മാറ്റിന്റെ കാലില്‍ തൊട്ടു. ഇതോടെ മാറ്റ് ഇണര്‍ന്നു. കരടിയെ കണ്ട മാറ്റ് ഞെട്ടി. ഇതുകണ്ട കരടി നിമിഷ നേരം കൊണ്ട് ഓടിമറഞ്ഞു. മാറ്റ് ഫോണെടുത്ത് ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

മാറ്റിന്റെ ഭാര്യയാണ് ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്തായാലും വീഡിയോ കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടിരിക്കുകയാണ്.

ജീവന്‍ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യമെന്നാണ് വീഡിയോ കണ്ട് പലരും അഭിപ്രായം പങ്കുവച്ചത്. കരടികളുടെ എണ്ണം വളരെ കൂടുതലുള്ള പ്രദേശമാണിത്. എന്തായാലും കരടിയും വീഡിയോയും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

https://www.facebook.com/dawn.bete/videos/10158517081187597/?t=0

Related posts

Leave a Comment