അഭിനയം ഒരിക്കലും ആഗ്രഹിച്ച ഒന്നായിരുന്നില്ല. സംവിധാനം ചെയ്യണമെന്ന ആഗ്രഹം എപ്പോഴും ഉള്ളിൽ ഉണ്ടായിരുന്നു എന്ന് പ്രകാശ് വർമ. ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ ലക്ഷ്യമാണ്. ഉടൻതന്നെ ഞാൻ അവിടെ എത്തും. 2026 ൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാൻ പദ്ധതിയുണ്ട്. പക്ഷെ സിനിമയുടെ കാര്യമാണ് എന്തും സംഭവിക്കാം.
എന്റെ പരിമിതികളെ, അതിരുകളെ മറികടക്കാൻ എപ്പോഴും ഇഷ്ടപ്പെട്ടിട്ടുണ്ട്. റിസ്ക് എടുക്കുന്ന ഒരാളാണു ഞാൻ. ഇപ്പോൾ ഒരു സിനിമ ചെയ്തില്ലെങ്കിൽ ഇനി എപ്പോഴാണു ചെയ്യുക. നിങ്ങൾ ആഗ്രഹിച്ച രീതിയിൽ ചിലപ്പോൾ കാര്യങ്ങൾ വർക്ക് ഔട്ട് ആയില്ലെങ്കിലും വീണ്ടും ശ്രമിക്കാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കണം എന്ന് പ്രകാശ് വർമ പറഞ്ഞു.