ഇ​ന്ന് പൊ​ന്നി​ന്‍ ചി​ങ്ങ​മാ​സ​ത്തി​ലെ തി​രു​വോ​ണം… പൂ​ക്ക​ള​മി​ടാം അ​ണി​ഞ്ഞൊ​രു​ങ്ങാം… ഒ​രു​മി​ച്ചി​രു​ന്നു​ള്ള ഓ​ണ​സ​ദ്യ ഒ​രു​മ​യു​ടെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും രു​ചി​ഭേ​ദം


കോ​​ട്ട​​യം: ഇ​​ന്ന് ഏ​​വ​​ര്‍​ക്കും പൊ​​ന്നി​​ന്‍ ചി​​ങ്ങ​​മാ​​സ​​ത്തി​​ലെ തി​​രു​​വോ​​ണം. ഓ​​ണ​​പ്പു​​ട​​വ​​യണി ഞ്ഞും ഊ​​ഞ്ഞാ​​ലാ​​ടി​​യും അ​​ത്ത​​പ്പൂ​​ക്ക​​ള​​മി​​ട്ടും നാ​​ടും ന​​ഗ​​ര​​വും മാ​​വേ​​ലി​​ത്ത​​മ്പു​​രാ​​നെ സ്മ​​രി​​ച്ച് പൊ​​ന്നോ​​ണ​​ത്തെ വ​​ര​​വേ​​ല്‍​ക്കും. വീ​​ട്ടു​​കാ​​രൊ​​ന്നാ​​കെ സ്‌​​നേ​​ഹ​​ക്കൂ​​ട്ടാ​​യ്മ​​യി​​ല്‍ പൊ​​ന്നോ​​ണ​​സ​​ദ്യ ഒ​​രു​​ക്കും.

തു​​മ്പ​​പ്പൂ​​ച്ചോ​​റും പ​​ത്തി​​രു​​പ​​തു​​കൂ​​ട്ടം രു​​ചി​​ക്ക​​റി​​ക​​ളും പ​​ഴ​​വും പാ​​യ​​സ​​വും തൂ​​ശ​​നി​​ല​​യി​​ല്‍ വി​​ള​​മ്പി​​യു​​ണ്ണു​​ന്ന​​തി​​ന്‍റെ കേ​​ര​​ള​​ത്ത​​നി​​മ ഒ​​ന്നു വേ​​റെ​​യാ​​ണ്.
നാ​​ട്ടി​​ലും വീ​​ട്ടി​​ലും പൂ​​ക്ക​​ള്‍ കു​​റ​​ഞ്ഞ​​തോ​​ടെ ക​​ട​​ക​​മ്പോ​​ള​​ങ്ങ​​ളി​​ല്‍​നി​​ന്ന് ബ​​ന്തി​​യും ജ​​മ​​ന്തി​​യും വാ​​ടാ​​മു​​ല്ല​​യും വാ​​ങ്ങി​​വേ​​ണം മ​​നോ​​ഹ​​ര​​മാ​​യ പൂ​​ക്ക​​ള​​മൊ​​രു​​ക്കാ​​ന്‍. കു​​ളി​​ച്ചൊ​​രു​​ങ്ങി ക​​സ​​വ് നെ​​യ്ത മു​​ണ്ടും സാ​​രി​​യും അ​​ണി​​യു​​മ്പോ​​ഴാ​​ണ് ഓ​​ണ​​പ്ര​​ഭ​​യു​​ടെ പ്ര​​തീ​​തി​​യു​​ണ്ടാ​​കു​​ക.

അ​​ടു​​ക്ക​​ള​​വ​​ട്ട​​ത്തി​​ല്‍ ചി​​രി​​വ​​ര്‍​ത്ത​​മാ​​ന​​ങ്ങ​​ളു​​മാ​​യി​​രു​​ന്നാ​​ണ് അ​​രി​​ഞ്ഞും അ​​ര​​ച്ചും പെ​​റു​​ക്കി​​യും ഓ​​ണ​​സ​​ദ്യ ഒ​​രു​​ക്കു​​ക. പ്രാ​​യ​​ഭേ​​ദ​​മെന്യേ ഒ​​രു​​മി​​ച്ചി​​രു​​ന്നു​​ള്ള ഓ​​ണ​​സ​​ദ്യ ഒ​​രു​​മ​​യു​​ടെ​​യും സ്‌​​നേ​​ഹ​​ത്തി​​ന്‍റെ​​യും രു​​ചി​​ഭേ​​ദ​​മാ​​ണ്. ഉ​​പ്പേ​​രി​​യും ശ​​ര്‍​ക്ക​​ര​​വ​​ര​​ട്ടി​​യും പ​​പ്പ​​ട​​വും പാ​​യ​​സ​​വും തി​​രു​​വോ​​ണ​​ത്തി​​ന്‍റെ കേ​​ര​​ള​​രു​​ചി​​യാ​​ണ്.

Related posts

Leave a Comment