പത്തനംതിട്ട: യുവാവിനെ കെട്ടിത്തൂക്കി അതി ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്ത സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. ചരല്‍കുന്ന് സ്വദേശി ജയേഷ് ഭാര്യ ലക്ഷ്മി എന്നിവരാണ് പിടിയിലായത്.
യുവാവിനെക്കൊണ്ട് ലക്ഷ്മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. അതിനുശേഷം ദമ്പതികള്‍ ചേർന്ന് യുവാവിനെ കെട്ടിയിട്ട് മർദിക്കുകയും ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലര്‍ പിൻ അടിച്ചുകയറ്റുകളും ചെയ്തു. മർദനശേഷം ഇയാളുടെ പക്കല്‍ നിന്നും പണവും ഐഫോണും ഉൾപ്പെടെ പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു.
യുവാവിന് പുറമെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മറ്റൊരു യുവാവിനും സമാന അനുഭവം നേരത്തേ ദമ്പതികളിൽ നിന്ന് നേരിട്ടിരുന്നു. മർദന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ദമ്പതികൾ ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ആലപ്പുഴ സ്വദേശി കേസ് കൊടുക്കാൻ തയാറായില്ല, എന്നാൽ പത്തനംതിട്ട സ്വദേശി ഉടൻ തന്നെ പത്തനംതിട്ട പോലീസിൽ പരാതി നൽകി.