‘റൈ​വ​ൽ​റി’ നി​ർ​ത്ത​ണം: ട്രോ​ളി സൂ​ര്യ​കു​മാ​ർ

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളെ ഇ​നി ‘ചി​ര​വൈ​രി​ക​ളു​ടെ പോ​രാ​ട്ടം’ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​രു​തെ​ന്ന് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ്.

മ​ത്സ​ര വി​ജ​യ​ത്തി​ലെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് പാ​ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു താ​രം. മ​ത്സ​ര​ശേ​ഷ​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഒ​രു പാ​ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു സൂ​ര്യ​കു​മാ​റി​ന്‍റെ മ​റു​പ​ടി.

“മ​ത്സ​ര​വും നി​ല​വാ​ര​വും എ​ല്ലാം ഒ​രു​പോ​ലെ​യാ​ണ്. ഇ​നി എ​ന്താ​ണ് മ​ത്സ​രം? ര​ണ്ടു ടീ​മു​ക​ൾ 15 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ട് 8-7 ആ​ണെ​ങ്കി​ൽ, അ​ത് ഒ​രു മ​ത്സ​ര​മാ​ണ്. ഇ​വി​ടെ 13-1 (12-3) അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്തെ​ങ്കി​ലും. ഒ​രു മ​ത്സ​ര​വു​മി​ല്ല’’- സൂ​ര്യ​കു​മാ​ർ പു​ഞ്ചി​രി​യോ​ടെ പ​റ​ഞ്ഞു.

Related posts

Leave a Comment