തിരുവനന്തപുരം : കിഴക്കേ കോട്ടയിൽ കെഎസ്ആർടിസി അധികൃതർ റോഡ് കയ്യേറി ബാരിക്കേഡ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ചു സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും തമ്മിൽ തർക്കം.സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സ്വകാര്യ ബസ് ജീവനക്കാർ പണി മുടക്കിലാണ്.പൊതുമരാമത്ത് വക സ്ഥലത്തു ബാറിക്കേഡ് സ്ഥാപിച്ചത് കാരണം തങ്ങളുടെ ബസുകൾക്ക് സർവീസ് നടത്താൻ സാധിക്കുന്നില്ലെന്നാണ് സ്വകാര്യ ബസ് ജീവനക്കാർ പറയുന്നത്.
എന്നാൽ കെഎസ്ആർടി സി യുടെ സ്ഥലത്താണ് ബാരിക്കേഡ് സ്ഥാപിച്ചതെന്നാണ് കെഎസ്ആർടിസി ജീവനക്കാർ അവകാശപ്പെടുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്തു കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്