കോടീശ്വരൻ വീണ്ടും ലക്ഷപ്രഭു… സുബ്രഹ്മണ്യന്‍റെ ഒരു ഭാഗ്യമേ…! കെ​എ​സ്ഇ​ബി​യി​ലെ റി​ട്ട. അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റാ​ണ് ഈ ​അ​പൂ​ർ​വ ഭാ​ഗ്യ​വാ​ൻ

Lotteryഇ​രി​ങ്ങാ​ല​ക്കു​ട: കോ​ടീ​ശ്വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് വീ​ണ്ടും ല​ക്ഷ​പ്ര​ഭു വി​രു​ന്നി​നെ​ത്തി​യെ​ന്ന നാ​ട്ടു​പ്ര​യോ​ഗം പോ​ലെ​യാ​യി മേ​യ് 27നു ​ന​ട​ന്ന വി​ൻ​വി​ൻ ഭാ​ഗ്യ​ക്കു​റി​യു​ടെ ന​റു​ക്കെ​ടു​പ്പ്. ക​ഴി​ഞ്ഞ​വ​ർ​ഷം കാ​രു​ണ്യ പ്ല​സ് ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു കോ​ടി രൂ​പ ല​ഭി​ച്ച മാ​പ്രാ​ണം സ്വ​ദേ​ശി പോ​ട്ട​യി​ൽ പി.​കെ.​സു​ബ്ര​ഹ്മ​ണ്യ​നാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം വി​ൻ​വി​ൻ ഭാ​ഗ്യ​ക്കു​റി​യു​ടെ ( ഡ​ബ്ല്യു.​സി. 554258) ഒ​ന്നാം സ​മ്മാ​ന​മാ​യ 65 ല​ക്ഷം രൂ​പ ല​ഭി​ച്ച​ത്. കെ​എ​സ്ഇ​ബി​യി​ലെ റി​ട്ട. അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റാ​ണ് ഈ ​അ​പൂ​ർ​വ ഭാ​ഗ്യ​വാ​ൻ.

മാ​പ്രാ​ണം സെ​ന്‍റ​റി​ലെ ആ​ർ – 7165 എ​ന്ന ര​ജി​സ്റ്റ​ർ ന​ന്പ​റി​ലു​ള്ള സെ​വ​ൻ സ്റ്റാ​ർ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ​നി​ന്നാ​ണ് സ​മ്മാ​നാ​ർ​ഹ​മാ​യ ഈ ​ര​ണ്ടു ടി​ക്ക​റ്റു​ക​ളും എ​ടു​ത്ത​തെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഈ ​ലോ​ട്ട​റി​ക്ക​ട​യി​ൽ​നി​ന്നും വി​റ്റ മ​റ്റൊ​രു ടി​ക്ക​റ്റി​നും വേ​റൊ​രാ​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചി​രു​ന്നു.

Related posts