ലാസ: ടിബറ്റൻ ഭാഗത്തുകൂടി എവറസ്റ്റ് കൊടുമുടി കയറിയ ഒട്ടേറെപ്പേർ അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയിൽ കുടുങ്ങി. വെള്ളിയാഴ്ചയാണു മഞ്ഞുവീഴ്ച തുടങ്ങിയത്. 137 പേരെ രക്ഷപ്പെടുത്തിയെന്നും മറ്റുള്ളവർക്കായി തെരച്ചിൽ നടത്തുകയാണെന്നുമാണ് ചൈനീസ് വൃത്തങ്ങൾ ഇന്നലെ അറിയിച്ചത്. ഒരാൾ മരിച്ചു.
350 പേരെ രക്ഷപ്പെടുത്തിയെന്നും 200 പേരെക്കൂടി രക്ഷപ്പെടുത്താനുണ്ടെന്നുമാണ് ചൈനീസ് വൃത്തങ്ങൾ ആദ്യം ആറിയിച്ചത്. നേപ്പാൾ വഴിയുള്ള പാതയെ അപേക്ഷിച്ച് ദുഷ്കരമാണു ടി ബറ്റൻ പാത.
എന്നാൽ നാലായിരത്തോളം മീറ്റർ വരെ അനായാസമായി കയറാം. ചൈനയിൽ അവധി സീസണ് ആയതിനാൽ എവറസ്റ്റ് കയറാൻ ഒട്ടേറെ ടൂറിസ്റ്റുകൾ എത്തിയിരുന്നു. പ്രദേശവാസികളായ നൂറുകണക്കിനു പേരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. കുതിരകളും ഡ്രോണുകളും സംഘത്തിന്റെ പക്കലുണ്ട്.