കൂത്തുപറമ്പ്: നീർവേലിയിൽ സിപിഎം സ്ഥാപിച്ച രക്തസാക്ഷി സ്തൂപത്തിന്റെ ഒരു ഭാഗം ഇടിച്ച് തകർത്ത് കരി ഓയിൽ ഒഴിച്ചു.
നീർവേലി-ആയിത്തറി റോഡരികിൽ സ്ഥാപിച്ച യു.കെ. കുഞ്ഞിരാമൻ രക്ത സാക്ഷി സ്മൃതി കുടീരത്തിനു നേരെയാണ് അക്രമം നടന്നത്. സമീപത്തെ സിപിഎം കൊടിമരവും പതാകയും നശിപ്പിക്കുകയും ചെയ്തു.
ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.