ടിപ്പർ ഡ്രൈവർമാരും കോളജ് കുട്ടികളും വാങ്ങിക്കോളും സാറേ..! കാ​യം​കു​ള​ത്ത് സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നുമായി പിടിയിലായത് ഇരുപതുകാരൻ ഉൾപ്പെട്ട പതിനൊന്നംഗ സംഘം;


കാ​യം​കു​ളം: സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി.

എം​ഡി​എം​എ​യു​മാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ കാ​യം​കു​ളം ക​ണ്ണ​മ്പ​ള്ളി ഭാ​ഗം, കീ​രി​ക്കാ​ട്, ചാ​ലി​ൽ വീ​ട്ടി​ൽ മോ​ട്ടി എ​ന്ന അ​മ​ൽ ഫ​റു​ക്ക് സേ​ട്ട് (21), ക​ണ്ണ​മ്പ​ള്ളി ഭാ​ഗം, കീ​രി​ക്കാ​ട് , മ​ദീ​ന മ​ൻ​സി​ൽ (തു​ളി​ന​യ്യ​ത്ത് ) ഷാ​ലു ( 24 )കീ​രി​ക്കാ​ട്, കാ​യം​കു​ളം , ക​ണ്ണ​മ്പ​ള്ളി ഭാ​ഗം ഫി​റോ​സ് മ​ൻ​സി​ലി​ൽ ഫി​റോ​സ് ( 22 ) കീ​രി​ക്കാ​ട് ക​ണ്ണ​മ്പ​ള്ളി തെ​ക്ക​തി​ൽ അ​ന​ന്തു ( 22 ) കാ​യം​കു​ളം ക​ട​യി​ശേ​രി​ൽ പു​ത്ത​ൻ വീ​ട്,അ​ർ​ഷാ​ദ് (24) , ആ​ദി​നാ​ട് തെ​ക്ക്, കാ​ട്ടി​ൽ​ക​ട​വ് അ​മ്പാ​ടി​യി​ൽ രാ​ഹു​ൽ ( 20 ) ആ​ദി​നാ​ട് തെ​ക്ക്, കാ​ട്ടി​ൽ ക​ട​വ് ആ​ദി ശേ​രി​ൽ ശ്യാം ​കു​മാ​ർ (32) ബു​ധ​നൂ​ർ, എ​ണ്ണ​ക്കാ​ട് ക​ണി​യാ നേ​ത്ത് അ​ശ്വി​ൻ ( 23 ), എ​ണ്ണ​ക്കാ​ട് നെ​ടി​യ​ത്ത് കി​ഴ​ക്ക​തി​ൽ ന​ന്ദു (24) കൃ​ഷ്ണ​പു​രം കൊ​ട്ടാ​ര​ത്തി​ന് പ​ടി​ഞ്ഞാ​റ് , ദ​ള​വാ മ​ഠം വീ​ട് സ​ഞ്ചു സ​തീ​ഷ് ( 20 )കൃ​ഷ്ണ​പു​രം തെ​ക്ക​ൻ കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം, കോ​ട്ട​പ്പു​റ​ത്ത് വീ​ട്ടി​ൽ അ​ശ്വി​ൻ ദേ​വ് ( 20 ) എ​ന്നി​വ​രാ​ണ് 16 ഗ്രാ​മോ​ളം എം​ഡി​എം​എ​യു​മാ​യി ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ​യും കാ​യം​കു​ളം പോ​ലീ​സി​ന്‍റെ​യും പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ൽ​പെ​ട്ട മെ​ഥി​ലി​ൻ ഡ​യോ​ക്സി മെ​ത്ത് ആം​ഫി​റ്റ​മി​ൻ (എം​ഡി​എം​എ), മും​ബൈ,ഗോ​വ​എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​സം​ഘ​ത്തെ​ക്കു​റി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി . ​ജ​യ് ദേ​വി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​സം​ഘ​ത്തി​ലു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും കാ​യം​കു​ളം ഡി ​വൈ​എ​സ്പി അ​ല​ക്സ്ബേ​ബി​യു​ടെ നേ​തൃത്വ​ത്തി​ലു​ള്ള കാ​യം​കു​ളം പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വൈ. ​മു​ഹ​മ്മ​ദ്‌ ഷാ​ഫി​യും സം​ഘ​വും ശ​നി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത് .

അ​ന്ത​ർ​സം​സ്ഥാ​ന ട്രെ​യി​നി​ൽ വ​ന്നി​റ​ങ്ങി ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന മ​യ​ക്കുമ​രു​ന്ന് ഓ​രോ​രു​ത്ത​ർ വീ​തംവെ​ച്ച് എ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

മാ​സ​ത്തി​ൽ ര​ണ്ടോ മൂന്നോ ത​വ​ണ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് പോ​യി എം​ഡി​എം​എ വാ​ങ്ങാ​റു​ണ്ടെ​ന്നും കാ​യം​കു​ളം ഐ​ക്യ ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​കൊ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളാ​യ ഇ​വ​ർ പ​റ​ഞ്ഞു.

കാ​യം​കു​ളം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​കൊ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ, കോ​ള​ജ് കു​ട്ടി​ക​ൾ​ക്കും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ട്ര​ക്ക് , ടി​പ്പ​ർ ഡ്രൈ​വ​ർ​ന്മാ​ർ​ക്കു​മാ​ണ് പ്ര​ധാ​ന​മാ​യും വി​ല്പ​ന ന​ട​ത്താ​റു​ള്ള​ത്.

എം​ഡി​എം​എ ഗ്രാ​മി​ന് 1500 രൂ​പ​ക്ക് വാ​ങ്ങു​ന്ന ഇ​വ​ർ 5000 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​ക്കു​ന്ന​ത്. പി​ടി​കൂ​ടി​യ എം​ഡി​എം​എ​യ്ക്ക് വി​പ​ണി​യി​ൽ ഒ​രു ല​ക്ഷം രു​പ​യോ​ളം വി​ല​വ​രും .

പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ്‌ ഷാ​ഫി എ​സ് ഐ​ശ്രീ​കു​മാ​ർ , എ​സ് ഐ ​ഉ​ദ​യ​കു​മാ​ർ , എ ​എ​സ് ഐ ​മു​ര​ളി​ധ​ര​ൻ , സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റെ​ജി, അ​നു​പ് , നി​സാം, അ​രു​ൺ , പ്ര​ദീ​പ്, ബി​ജു​രാ​ജ്, ശ്രീ​രാ​ജ്, വി​ഷ്ണു, അ​ൻ​വ​ർ , ജി​ല്ലാ ല​ഹ​രി വി​രു​ധ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ് ഐ ​ഇ​ല്യാ​സ് , എ ​എ​സ് ഐ ​സ​ന്തോ​ഷ് , ജാ​ക്സ​ൺ, ഉ​ല്ലാ​സ്, ഷൈ​ൻ, ഷാ​ഫി, എ​ബി,പ്ര​വീ​ഷ് ,ഹ​രി​കൃ​ഷ്ണ​ൻ, ​അ​ബി​ൻ, ജി​തി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ മ​യ​ക്കു മ​രു​ന്ന് സ​ഹി​തം പി​ടി​കൂ​ടി​യ​ത്.

കൂ​ടു​ത​ൽ പേ​ർ മ​യ​ക്കു മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment