ആ ​ദി​വ​സ​ങ്ങ​ളി​ൽ ഇ​നി വീ​ട്ടി​ലി​രി​ക്കാം; ആ​ർ​ത്ത​വ അ​വ​ധി നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ; മാ​സ​ത്തി​ൽ ഒ​രു ദി​വ​സ​ത്തെ അ​വ​ധി ശ​മ്പ​ള​ത്തോ​ട് കൂ​ടി

ബം​ഗ​ളൂ​രു: ബീ​ഹാ​റി​നും ഒ​ഡീ​ഷ​യ്‌​ക്കും പി​ന്നാ​ലെ ആ​ർ​ത്ത​വ അ​വ​ധി ന​ൽ​കു​ന്ന സം​സ്ഥാ​ന​മാ​യി ക​ർ​ണാ​ട​ക. മാ​സ​ത്തി​ൽ ശ​മ്പ​ള​ത്തോ​ട് കൂ​ടി​യു​ള്ള ഒ​രു അ​വ​ധി വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന മെ​ൻ​സ്‌​ട്രു​ൽ പോ​ളി​സി 2025ന് ​മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

ബീ​ഹാ​റി​ലും ഒ​ഡീ​ഷ​യി​ലും സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു അ​വ​ധി ബാ​ധ​കം. എ​ന്നാ​ൽ ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​കൂ​ടി നി​യ​മം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ – സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ മാ​സ​ത്തി​ൽ ഒ​രു ദി​വ​സം ശ​മ്പ​ള​ത്തോ​ടെ​യു​ള്ള ആ‍​ർ​ത്ത​വ അ​വ​ധി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

Related posts

Leave a Comment