രണ്ടു പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമാ രംഗത്ത് മുൻനിര നായികയായി തുടരുന്ന താരമാണ് തൃഷ കൃഷ്ണൻ. താരത്തിന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. 42 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. വിവാഹമുണ്ടാകുമോ എന്ന് തനിക്കുറപ്പില്ലെന്നാണു തൃഷ പറഞ്ഞിരുന്നത്.
ഇപ്പോഴിതാ തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് ശ്രദ്ധ നേടുന്നത്. തൃഷ വിവാഹിതയാകുന്നെന്നും ചണ്ഡിഗണ്ഡിൽ നിന്നുള്ള വ്യവസായിയാണു വരനെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തൃഷയോ നടിയുടെ അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറെക്കാലമായി അടുത്തറിയാവുന്നവരാണ് രണ്ട് കുടുംബങ്ങളുമെന്നും റിപ്പോർട്ടുണ്ട്. നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അനുയോജ്യനായ ആൾ വന്നാൽ വിവാഹമുണ്ടാകുമെന്നും വിവാഹം ചെയ്ത് പിന്നീട് വേർപിരിയാനോ സന്തോഷകരമല്ലാത്ത വിവാഹ ബന്ധത്തിൽ തുടരാനോ തനിക്കു താൽപര്യമില്ലെന്നും തൃഷ നേരത്തെ വ്യക്തമാക്കിയതാണ്.
തൃഷ നായികയായ ഒന്നിലേറെ സൂപ്പർതാര ചിത്രങ്ങൾ ഈ വർഷം പുറത്തിറങ്ങിയിരുന്നു. തഗ് ലൈഫിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. വിജയ്-തൃഷ ഗോസിപ്പുകൾ അടുത്ത കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു.ഇരുവരും തമ്മിൽ അടുപ്പമുണ്ടെന്നും ബന്ധം രഹസ്യമായി സൂക്ഷിക്കുകയാണെന്നുമാണ് ഗോസിപ്പുകൾ.
നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം തൃഷ അഭിനയിച്ചിട്ടുണ്ട്. ഇവരോട് ആരോടുമില്ലാത്ത അടുത്ത സൗഹൃദം തൃഷയ്ക്ക് വിജയ്യോടുണ്ട്. വിജയ് യുടെ പിറന്നാൾ ദിനത്തിൽ പ്രത്യേക പോസ്റ്റ് തൃഷ പങ്കുവയ്ക്കാറുണ്ട്. വിജയ്യും ഭാര്യ സംഗീതയും അകന്നു കഴിയുകയാണെന്ന വാർത്തകൾ പ്രചരിച്ചപ്പോഴാണ് തൃഷ-വിജയ് സൗഹൃദം കൂടുതൽ ചർച്ചയായത്.
ഇതിനു പിന്നാലെയാണ് ഇപ്പോൾ തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്.നേരത്തെ, 2015 ൽ വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ വിവാഹിതരായില്ല.