ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പരാമർശവുമായി മുഖ്യമന്ത്രി മമത ബാനർജി.
“പെൺകുട്ടി എന്തിനാണ് രാത്രി 12.30 ന് കോളജിൽ നിന്നും പുറത്തുപോയത്. രാത്രിയിൽ കോളജിൽ നിന്നും പുറത്ത് പോകാൻ പെൺകുട്ടികളെ അനുവദിക്കരുത്. സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അവർക്കുണ്ടെന്ന്’ മമത ബാനർജി പറഞ്ഞു.
അതേസമയം കുറ്റവാളികളെ സംരക്ഷിക്കാനായി മമത അതിജീവിതയെ കുറ്റപ്പെടുത്തുകയാണെന്ന് ബിജെപി വിമർശിച്ചു. സംഭവത്തിൽ പ്രദേശവാസികളായ 3 പ്രതികളെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.