പു​തി​യ മി​സൈ​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് ഉ​ത്ത​ര​കൊ​റി​യ

പ്യോ​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ​യി​ലെ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി സ്ഥാ​പി​ത​മാ​യ​തി​ന്‍റെ 80ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ സൈ​നി​ക പ​രേ​ഡ് അ​ര​ങ്ങേ​റി.

ആ​ണ​വ പോ​ർ​മു​ന വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഏ​റ്റ​വും പു​തി​യ ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലാ​യ ഹ്വാ​സോം​ഗ്-20 പ​രേ​ഡി​ൽ പ്ര​ദ​ർ​ശി​ച്ചു. വി​വി​ധ​ത​രം ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും പ​രേ​ഡി​ൽ നി​ര​ന്നു.

പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ ഉ​ത്ത​കൊ​റി​യ​ൻ നേ​താ​വാ​യ കിം ​ജോം​ഗ് ഉ​ൻ പ​രേ​ഡ് വീ​ക്ഷി​ച്ചു. റ​ഷ്യ​യി​ലെ മു​ൻ പ്ര​സി​ഡ​ന്‍റ് ദി​മി​ത്രി മെ​ദ്‌​വ​ദേ​വ്, ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ലി ​ഖ്വി​യാം​ഗ്, വി​യ​റ്റ്നാം ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ ​ലാം എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഉ​ത്ത​ര​കൊ​റി​യ​യും വി​യ​റ്റ്നാ​മും പ്ര​തി​രോ​ധ മേ​ഖ​ല​യി​ല​ട​ക്കം സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന ക​രാ​ർ ഒ​പ്പു​വ​ച്ചു.

 

Related posts

Leave a Comment