രാവണപ്രഭു റീ റീലിസ് ചെയ്ത പോലെ മോഹന്‍ലാല്‍ സിനിമ ഗുരു തിയറ്ററില്‍ വരും. ഇപ്പോഴും സിനിമ ടിവിയില്‍ വരുമ്പോള്‍ ഒരുപാട് പേര് ചോദിക്കുന്ന ചോദ്യമാണ് സിനിമ വീണ്ടും ഒന്ന് തിയറ്ററില്‍ ഇറക്കിക്കൂടെയെന്ന്.
എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്കുന്ന കാര്യം ഈ സിനിമയുടെ കഥ ആലോചിക്കുമ്പോള്‍ മുതല്‍ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നു എന്നതാണ്. അന്ന് രാജീവേട്ടന് സിനിമ ചെയ്യുമ്പോള്‍, ആ കണ്ണുകാണാത്തവരുടെ സ്ഥലത്ത് അവര്‍ പാട്ടുകളിലൂടെ സംസാരിക്കുമ്പോള്‍ അവരുടെ ഇന്‍സ്ട്രുമെന്റ് ഉണ്ടാക്കിയിരുന്നു.
ആ ഇന്‍സ്ട്രുമെന്റ് വച്ച് ഫോട്ടോഷൂട്ട് നടത്തിയാണ് ഇളയരാജ സാറിന് കൊടുത്തത്. അതില്‍ നിന്നാണ് ഇളയരാജ സാര്‍ മ്യൂസിക് ഉണ്ടാക്കിയത്. അതിന്റെ ഫോട്ടോഷൂട്ടില്‍ മുഴുവന്‍ ഞാന്‍ ആയിരുന്നു ഉണ്ടായിരുന്നത്.
ഞാന്‍ ചെയ്തിട്ടുള്ള സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗുരു. അതുമാത്രമല്ല മലയാളത്തില്‍ ഒരു സിനിമ ആദ്യമായി ഓസ്കറിന് പോയി എന്നതു ഭാഗ്യമാണ്. ന്യൂയോര്‍ക്കിലെ ഫിലിം സ്കൂളില്‍ പഠിപ്പിക്കാന്‍ എടുത്തുവച്ചിട്ടുള്ള സിനിമകളില്‍ ഒന്നാണത് എന്ന് മധുപാല്‍ പറഞ്ഞു.