സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് ഹാ​​ല​​ണ്ട്

ഓ​സ്‌​ലോ (നോ​ര്‍​വെ): ല​യ​ണ​ല്‍ മെ​സി, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ, കി​ലി​യ​ന്‍ എം​ബ​പ്പെ, നെ​യ്മ​ര്‍ തു​ട​ങ്ങി​യ​വ​രെ​യെ​ല്ലാം പി​ന്ത​ള്ളി നോ​ര്‍​വെ​യു​ടെ സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് ച​രി​ത്ര നേ​ട്ട​ത്തി​ല്‍. രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ അ​തി​വേ​ഗം 50 ഗോ​ള്‍ എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് 25കാ​ര​നാ​യ നോ​ര്‍​വീ​ജി​യ​ന്‍ താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ യൂ​റോ​പ്യ​ന്‍ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ഇ​സ്ര​യേ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഹാ​ട്രി​ക്ക് സ്വ​ന്ത​മാ​ക്കി​യാ​ണ് ഹാ​ല​ണ്ട് റി​ക്കാ​ര്‍​ഡ് കു​റി​ച്ച​ത്. 46-ാം മ​ത്സ​ര​ത്തി​ലാ​ണ് ഹാ​ല​ണ്ട് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. 50 ഗോ​ള്‍ എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടാ​ന്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ഹാ​രി കെ​യ്ന്‍ 71 മ​ത്സ​ര​ങ്ങ​ള്‍ എ​ടു​ത്ത​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ്. അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി 107ഉം ​പോ​ര്‍​ച്ചു​ഗീ​സ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ 114ഉം ​മ​ത്സ​ര​ങ്ങ​ളി​ലാ​ണ് 50 ഗോ​ള്‍ പി​ന്നി​ട്ട​തെ​ന്ന​താ​ണ് വാ​സ്ത​വം.

പെ​നാ​ല്‍​റ്റി ക​ള​ഞ്ഞി​ട്ടും ഹാ​ട്രി​ക്

1998നു​ശേ​ഷം ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത എ​ന്ന സ്വ​പ്‌​ന​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന നോ​ര്‍​വെ, ഗ്രൂ​പ്പ് ഐ​യി​ല്‍ 5-0ന് ​ഇ​സ്ര​യേ​ലി​നെ കീ​ഴ​ട​ക്കി. 27, 63, 72 മി​നി​റ്റു​ക​ളി​ല്‍ ഹാ​ല​ണ്ട് നേ​ടി​യ ഗോ​ളി​നൊ​പ്പം ര​ണ്ട് സെ​ല്‍​ഫ് ഗോ​ളും ചേ​ര്‍​ന്ന​തോ​ടെ​യാ​ണ് നോ​ര്‍​വെ​യു​ടെ ഏ​ക​പ​ക്ഷീ​യ ജ​യം പൂ​ര്‍​ണ​മാ​യ​ത്. എ​ന്നാ​ല്‍, മ​ത്സ​ര​ത്തി​ല്‍ ഹാ​ല​ണ്ട് പെ​നാ​ല്‍​റ്റി ന​ഷ്ട​പ്പെ​ടു​ത്തി.

ആ​റാം മി​നി​റ്റി​ല്‍ ഹാ​ല​ണ്ട് എ​ടു​ത്ത പെ​നാ​ല്‍​റ്റി ഇ​സ്രേ​ലി ഗോ​ള്‍ കീ​പ്പ​ര്‍ ഡാ​നി​യേ​ല്‍ പെ​രെ​സ് ത​ട​ഞ്ഞു. എ​ന്നാ​ല്‍, ഗോ​ള്‍ കീ​പ്പ​ര്‍ നേ​ര​ത്തേ ഗോ​ള്‍ ലൈ​നി​ല്‍​നി​ന്ന് മൂ​വ് ചെ​യ്ത​തി​നാ​ല്‍ റ​ഫ​റി വീ​ണ്ടും കി​ക്ക് എ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തും ഗോ​ളാ​ക്കാ​ൻ ഹാ​ല​ണ്ടി​നു സാ​ധി​ച്ചി​ല്ല.
ഗ്രൂ​പ്പ് ഐ​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഇ​റ്റ​ലി 3-1ന് ​എ​സ്റ്റോ​ണി​യ​യെ തോ​ല്‍​പ്പി​ച്ചു. ഗ്രൂ​പ്പി​ല്‍ ക​ളി​ച്ച ആ​റു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് 18 പോ​യി​ന്‍റു​മാ​യി നോ​ര്‍​വെ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ഇ​റ്റ​ലി​യാ​ണ് (12) ര​ണ്ടാ​മ​ത്.

സ്റ്റോ​പ്പേ​ജി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍

ഗ്രൂ​പ്പ് എ​ഫി​ല്‍ സ്റ്റോ​പ്പേ​ജ് ടൈം ​ഗോ​ളി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ 1-0ന് ​റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ര്‍​ല​ന്‍​ഡി​നെ കീ​ഴ​ട​ക്കി. 90+1-ാം മി​നി​റ്റി​ല്‍ റൂ​ബെ​ന്‍ നെ​വെ​സി​ന്‍റെ വ​ക​യാ​യി​രു​ന്നു പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ ജ​യം​കു​റി​ച്ച ഗോ​ള്‍. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യ​ത്തോ​ടെ ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി പോ​ര്‍​ച്ചു​ഗ​ല്‍ ഒ​ന്നാ​മ​തു​ണ്ട്.

സ്‌​പെ​യി​ന്‍, തു​ര്‍​ക്കി

ഗ്രൂ​പ്പ് ഇ​യി​ല്‍ സ്‌​പെ​യി​ന്‍ 2-0ന് ​ജോ​ര്‍​ജി​യ​യെ തോ​ല്‍​പ്പി​ച്ചു. യെ​റെ​മി പി​നോ (24’), മൈ​ക്ക​ല്‍ ഒ​യാ​ര്‍​സ​ബ​ല്‍ (64’) എ​ന്നി​വ​രാ​ണ് സ്‌​പെ​യി​നാ​യി ല​ക്ഷ്യം​ക​ണ്ട​ത്.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ തു​ര്‍​ക്കി 6-1ന് ​ബ​ള്‍​ഗേ​റി​യ​യെ ത​ക​ര്‍​ത്തു. 11-ാം മി​നി​റ്റി​ല്‍ അ​ര്‍​ദ ഗു​ല​റാ​യി​രു​ന്നു തു​ര്‍​ക്കി​യു​ടെ ഗോ​ള്‍​വേ​ട്ട​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. ഗ്രൂ​പ്പി​ല്‍ ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി സ്‌​പെ​യി​ന്‍ ഒ​ന്നാ​മ​തും ആ​റ് പോ​യി​ന്‍റു​മാ​യി തു​ര്‍​ക്കി ര​ണ്ടാ​മ​തു​മാ​ണ്.

Related posts

Leave a Comment