ന്യൂഡൽഹി: റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതു നിർത്തുമെന്ന് ട്രംപിന് പ്രധാനമന്ത്രി ഉറപ്പുകൊടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വ്യാഴാഴ്ച നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ മന്ത്രാലയവക്താവ് രൺധീർ ജയ്സ്വാൾ, ട്രംപും മോദിയും അത്തരത്തിലുള്ള സംഭാഷണം നടത്തിയിട്ടില്ലെന്നും പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഊർജസഹകരണത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്ന് ജയ്സ്വാൾ കൂട്ടിച്ചേർത്തു.
എന്നാൽ റഷ്യൻ എണ്ണ വാങ്ങൽ നിർത്താൻ ന്യൂഡൽഹി സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം ജയ്സ്വാൾ സ്ഥിരീകരിച്ചില്ല.