ഇന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. തമിഴിനും തെലുങ്കിനുമൊപ്പം ഹിന്ദിയിലും നടിയിപ്പോള്‍ സജീവമാണ്. ബോളിവുഡില്‍ ഐറ്റം ഡാന്‍സിലൂടെയും തമന്നയിപ്പോള്‍ സെന്‍സേഷനായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ നടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രാഖി സാവന്ത്.
നായികയായി വിജയിക്കാതെ വന്നപ്പോള്‍ തമന്ന ഐറ്റം സോംഗ് ചെയ്യാന്‍ തുടങ്ങിയെന്നും സിനിമയിലെ യഥാര്‍ഥ ഐറ്റം ഗേള്‍ താനാണെന്നും രാഖി സാവന്ത് പറഞ്ഞു. ഇവരൊക്കെ ഞങ്ങളെ കണ്ടു കണ്ടാണ് ഐറ്റം സോംഗ് ചെയ്യാന്‍ പഠിച്ചത്. ഇവര്‍ക്ക് ആദ്യം ഹീറോയിന് ആകാനായിരുന്നു ആഗ്രഹം.
എന്നാല്‍ ഹീറോയിന് എന്ന നിലയിലുളള കരിയര്‍ വിജയിക്കാതെ വന്നപ്പോള്‍ അവര്‍ തങ്ങളുടെ പാത പിന്തുടര്ന്ന് ഐറ്റം സോംഗുകള്‍ ചെയ്യാന്‍ തുടങ്ങി. നാണമില്ലേ, ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണ്. ഇനി ഞങ്ങള്‍ നായികമാരാകും . ഒരു കാലത്ത് ഞാന്‍ സ്ക്രീനില്‍ കൊണ്ടുവന്ന ആവേശവും ഊര്‍ജവും ഇപ്പോഴത്തെ തലമുറയിലെ ഐറ്റം ഗാനങ്ങള്‍ക്കില്ല- രാഖി സാവന്ത് പറഞ്ഞു.
റെയ്ഡ് 2, ബാഡ്സ് ഓഫ് ബോളിവുഡ്, സ്ത്രീ 2 തുടങ്ങിയ സിനിമകളിളാണ് തമന്ന ഐറ്റം സോങ്ങുകളില്‍ പ്രത്യക്ഷപ്പെട്ടത്. വലിയ സ്വീകാര്യതയായിരുന്നു ഈ ഗാനങ്ങള്‍ക്ക് ലഭിച്ചത്. അടുത്തിടെ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഒരുക്കിയ ബാഡ്സ് ഓഫ് ബോളിവുഡ് എന്ന സീരീസിലും തമന്ന ഒരു ഡാന്‍സ് നമ്പര്‍ അവതരിപ്പിച്ചിരുന്നു. ഗഫൂര്‍ എന്ന ഈ ഗാനം വൈറലാകുകയും ചെയ്തു. ഷാഹിദ് കപൂര്‍ ചിത്രം ഒ റോമിയോ, അജയ് ദേവ്ഗണ് ചിത്രമായ റേഞ്ചര്‍ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള തമന്ന ചിത്രങ്ങള്‍.